Breaking News

Trending right now:
Description
 
Nov 22, 2013

ലണ്ടനില്‍ 30 വര്‍ഷം അടിമ ജീവിതം: മൂന്നുസ്‌ത്രീകളെ രക്ഷപ്പെടുത്തി

image ലണ്ടനിലെ ഒരു വീട്ടില്‍ 30 വര്‍ഷത്തോളം അടിമകളായി പാര്‍പ്പിച്ചിരുന്ന മൂന്നു സ്‌ത്രീകളെ പൊലീസ്‌ രക്ഷപെടുത്തി. 69 കാരിയായ മലേഷ്യന്‍ സ്വദേശിനി, 57 കാരിയായ അയര്‍ലന്‍ഡ്‌ വനിത, 30 കാരിയായ ബ്രട്ടീഷ്‌ യുവതി എന്നിവരെയാണ്‌ ഫ്രീഡം ചാരിറ്റി എന്ന സംഘടനയുടെ സഹായത്തോടെ പൊലീസ്‌ രക്ഷപെടുത്തിയത്‌. സൗത്ത്‌ ലണ്ടനിലെ ഒരു വീട്ടിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ 67 കാരനായ പുരുഷനെയും ഇതേ പ്രായമുള്ള സ്‌ത്രീയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. തടവില്‍ കഴിഞ്ഞിരുന്ന സ്‌ത്രീകളുടെ ശരീരത്തിലാകമാനം പരിക്കുകളുണ്ട്‌. ഫ്രീഡം ചാരിറ്റിയുടെ ഓഫീസിലേക്ക്‌ സ്‌ത്രീകളില്‍ ഒരാള്‍ ഫോണ്‍ വിളിക്കുകയായിരുന്നു. 30 വര്‍ഷത്തോളമായി തങ്ങളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നായിരുന്നു ഫോണ്‍ കോളില്‍ ലഭിച്ച വിവരം. നിര്‍ബന്ധിത വിവാഹത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു ടെലിവിഷന്‍ ഡോക്യുമെന്ററിയാണ്‌ വിളിക്കാന്‍ പ്രചോദനമായതെന്നും ഫോണ്‍ ചെയ്‌ത സ്‌ത്രീ പറഞ്ഞിരുന്നു. സ്‌ത്രീകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലണ്ടന്‍ പൊലീസ്‌ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ യുഎസിലെ ക്ലീവ്‌ലാന്‍ഡില്‍ ഏരിയല്‍ കാസ്‌ട്രോയെന്ന ആള്‍ മൂന്നു പെണ്‍കുട്ടികളെ ഒരു ദശാബ്‌ദത്തോളം തടവില്‍ പാര്‍പ്പിച്ച്‌ ലൈംഗീക പീഡനത്തിന്‌ ഉള്‍പ്പെടെ വിധേയരാക്കിയ സംഭവം പുറത്തുവന്നിരുന്നു. സമാനമായ സംഭവമാണോയിതെന്ന്‌ പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.