Breaking News

Trending right now:
Description
 
Nov 22, 2013

മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ ഫൊക്കാന, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, കെഎച്എന്‍എ അനുശോചിച്ചു

Mathew Moolacheril
image ന്യൂയോര്‍ക്ക്: നവംബര്‍ 20ന് ന്യൂയോര്‍ക്കില്‍ നിര്യാതനായ റാന്നി വയ്യാറ്റുപുഴ വളനിലേത്ത് മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ ഫൊക്കാനയുടെ അനുശോചനം രേഖപ്പെടുത്തിയതായി ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിയിച്ചു. നവംബര്‍ 21 വ്യാഴാഴ്ച ഉച്ചയ്ക്ക് അടിയന്തരമായി കൂടിയ ടെലഫോണ്‍ കോണ്‍ഫറന്‍സില്‍ വച്ചാണ് അനുശോചനം രേഖപ്പെടുത്തിയത്.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി ന്യൂയോര്‍ക്ക് വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയിലുള്ള ന്യൂറോഷല്‍ സിറ്റി നിവാസിയായിരുന്ന മധുസൂദനന്‍ നായര്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ ഭാരവാഹിയും, ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ചുണ്ടിലൊരു പുഞ്ചിരിതിരുകി സന്തോഷത്തോടെ കടന്നുവന്ന് ന്യൂറോഷലിലുള്ള സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തിരുന്ന ശ്രീ.മധുവിന്റെ വിയോഗം ഫൊക്കാനയ്ക്കും വെസ്റ്റ്ചെസ്റ്റര്‍ മലയാളി സമൂഹത്തിനും ഒരു തീരാനഷ്ടം തന്നെയാണെന്ന് ഫൊക്കാനയ്ക്കുവേണ്ടി പ്രസിഡന്റ് മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍ , നാഷണല്‍ കമ്മിറ്റി മെംബറും ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റുമായ അഡ്വ. വിനോദ് കെയാര്‍ക്കെ എന്നിവര്‍ സംയുക്തമായി അറിയിച്ചു.

നവംബര്‍ 24 ഞായറാഴ്ച വൈകുന്നേരം 5 മണിമുതല്‍ 9 മണിവരെ ന്യൂറോഷലിലെ 16 ഷേ പ്ലെയിസിലുള്ള ലോര്‍ഡ് ആന്‍ഡ് മാക്സി ഫ്യൂണറല്‍ ഹോമില്‍ വെച്ച് പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതാണെന്ന് ഫൊക്കാനയ്ക്കുവേണ്ടി സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിയിച്ചു.

മധുസൂദനന്‍ നായരുടെ അകാല നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടന്‍ അറിയിച്ചു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്റെ ഭാര്യാസഹോദരന്‍ കൂടിയാണ് മധുസൂദനന്‍. അദ്ദേഹത്തിന്റെ വേര്‍പാട് അസോസിയേഷനും, വെസ്റ്റ്ചെസ്റ്റര്‍ മലയാളി സമൂഹത്തിനും ഒരു തീരാനഷ്ടം തന്നെയാണെന്ന് പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് രാജന്‍ ടി. ജേക്കബ്, ട്രഷറര്‍ കുരൂര്‍ രാജന്‍ എന്നിവര്‍ അറിയിച്ചു.

മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതായി കെഎച്എന്‍എ പ്രസിഡന്റ് ടി.എന്‍ നായര്‍ , സെക്രട്ടറി ഗണേഷ് നായര്‍ , ട്രഷറര്‍ രാജു പിള്ള എന്നിവര്‍ അറിയിച്ചു. 

കെഎച്എന്‍എ യുടെ അഭ്യുദയകാംക്ഷിയായിരുന്ന മധുസൂദനന്‍ നായര്‍ കെഎച്എന്‍എ ജോയിന്റ് ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്റെയും, ഗുരുസ്വാമി പാര്‍ത്ഥസാരഥിപിള്ളയുടെയുടെയും ഭാര്യാ സഹോദരനാണ്. മധുവിന്റെ വിയോഗത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കൊപ്പം കെഎച്എന്‍എയും പങ്കുചേരുന്നുവെന്നും, ഇന്നുവൈകുന്നേരം 6 മണിമുതല്‍ 9 മണിവരെ അദ്ദേഹത്തിന്റെ സഹോദരന്‍ സുരേന്ദ്രന്‍ നായരുടെ വൈറ്റ് പ്ലെയിന്‍സിലുള്ള 20 ഗ്രീന്‍വുഡ് ലെയിനിലെ വസതിയില്‍ ക്രമീകരിച്ചിരിക്കുന്ന പ്രാര്‍ത്ഥനയില്‍ കെഎച്എന്‍എയുടെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി റീജിയണിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നതായിരിക്കുമെന്ന് ഗണേഷ് നായര്‍ പറഞ്ഞു.