
ഡിജിറ്റല്‍
ടെക്നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ് ഇലക്ട്രോണിക്സ് ഇന്ത്യയില്‍
ഇതാദ്യമായി എ3 മള്‍ട്ടിഫങ്ഷന്‍ പ്രിന്ററുകള്‍ വിപണിയിലെത്തിച്ചു. എന്റര്‍പ്രൈസസ്,
എസ്എംബി വിഭാഗങ്ങളെ ലക്ഷ്യമിട്ട് വിപണിയിലെത്തുന്ന പുതിയ കെ2200 സീരീസ്
പ്രിന്ററുകള്‍ക്ക് കോപ്പിയിംഗ്, സ്കാനിംഗ്
സൗകര്യങ്ങളുമുണ്ട്.
മള്‍ട്ടിഫങ്ഷന്‍ പ്രിന്ററുകളുടെ വിഭാഗത്തില്‍
വിപണിയിലുള്ള മറ്റ് മോഡലുകളെക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് കെ2200 സീരീസ്
പ്രിന്ററുകളുടേത്. മിനിട്ടില്‍ 20 പേജുകള്‍ വരെ പ്രിന്റ് ചെയ്യുവാന്‍ സാധിക്കും.
സ്കാനിംഗ് വേഗത ഒരു മിനിട്ടില്‍ 30 ചിത്രങ്ങള്‍ വരെയാണ്. രണ്ട് മോഡലുകള്‍
ലഭ്യമാണ്. കെ2200 എന്ന സ്റ്റാന്‍ഡേര്‍ഡ് മോഡലും നെറ്റ്വര്‍ക്ക് സൗകര്യവും
ഡബിള്‍ സൈഡ് പ്രിന്റിങുമുള്ള കെ2200എന്‍ഡി മോഡലും.
10,000 പേജുകള്‍ വരെ
പ്രിന്റു ചെയ്യാവുന്ന ഹൈ യീല്‍ഡ് ടോണറാണ് പുതിയ പ്രിന്ററുകളുടേത്. ഈ
വിഭാഗത്തിലുള്ള മറ്റ് പ്രിന്ററുകളെ അപേക്ഷിച്ച് 27% വരെ ഊര്‍ജ്ജലാഭവും കെ2200
സീരീസ് പ്രിന്ററുകള്‍ ഉപയോക്താക്കള്‍ക്ക് നേടിത്തരുന്നു.