Breaking News

Trending right now:
Description
 
Oct 23, 2012

കേരളാ ഹൗസ്‌ - യുണിറ്റാസ്‌ സയുക്ത ശിശുദിനാഘോഷം നവംബര്‍ 24ന്‌ ഡബ്ലിനില്‍

image ഡബ്ലിന്‍: ഡബ്ലിനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി യുണിറ്റാസും കേരളഹൗസും നവംബര്‍ 24-ന്‌ സംയുക്തമായി ശിശുദിനം ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ്‌ 2 മുതല്‍ 8 മണിവരെ താല കില്‍മനാഗ്‌ ഹാളിലാണ്‌ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്‌.

2 മണിക്ക്‌ മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹൃവിന്റേയും വേഷംധരിച്ച കുട്ടികള്‍ പരേഡ്‌ നടത്തുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. പരേഡിനെ തുടര്‍ന്ന്‌ വിവിധ കൗണ്ടികളില്‍ നിന്നെത്തുന്ന കുട്ടികള്‍ ശിശുദിനാശംസകള്‍ കൈമാറും. 3.30 മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപെടുക

ബിപിന്‍ ചന്ദ്‌ -0879105679

ഉദയ്‌ നൂര്‍നാട്‌ -0863527577

അനൂപ്‌ -0877887348

തങ്കച്ചന്‍ വര്‍ഗീസ്‌ -0872915702