Breaking News

Trending right now:
Description
 
Nov 21, 2013

ഫൊക്കാന ജനറല്‍ കൗണ്‍സില്‍ മീറ്റിങ് നവംബര്‍ 30-ന് ന്യൂയോര്‍ക്കില്‍

Mathew Moolacheril
image ന്യൂയോര്‍ക്ക്: ഫൊക്കാന ജനറല്‍ കൗണ്‍സില്‍ നാഷണല്‍ കമ്മിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മീറ്റിങ്ങുകള്‍ നവംബര്‍ 30-ന് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടുന്നതാണെന്ന് ഫൊക്കാ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിച്ചു. ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ അവന്യുവില്‍ വച്ച് 30-തീയതി രാവിലെ 10:30 നാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈയില്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ കാര്യപരികാടികള്‍ യോഗം ചര്‍ച്ച ചെയ്യുന്നതായിരിക്കുമെന്നും അതിനുശേഷം അന്നേദിവസം ഉച്ചതിരിഞ്ഞ് മണിമുതല്‍ നടക്കുന്ന ന്യൂയോര്‍ക്ക് റീജിയണ്‍ കണ്‍വെന്‍ഷന്റെ വിജയിത്തിലേക്കായി എല്ലാകമ്മിറ്റിക്കാരും നേതൃത്വം കൊടുത്ത് കൂട്ടായി പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും പ്രസിഡന്റ് മറിയാമ്മ പിള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.