Breaking News

Trending right now:
Description
 
Nov 21, 2013

മില്യണ്‍ ക്ലബില്‍ മഞ്‌ജു വാര്യരും

Evana Peter
image ഫേയ്‌സ്‌ബുക്ക്‌ പേജില്‍ ആരാധകരുടെ തിക്കിത്തിരക്കുള്ള പേജുകളിലൊന്നായി മാറി മഞ്‌ജുവാര്യരുടെ ഔദ്യോഗിക പേജും. ഇന്നലെ ഈ പേജില്‍ ആരാധകരുടെ ലൈക്കുകളുടെ എണ്ണം ഒരു മില്യണ്‍ കവിഞ്ഞു. സിനിമയിലെ രണ്ടാം വരവിന്റെ ഭാഗമായാണ്‌ മഞ്ചുവാര്യര്‍ ഫേയ്‌്‌സ്‌ബുക്കിലെത്തിയത്‌. ആദ്യദിവസങ്ങളില്‍തന്നെ പതിനായിരക്കണക്കിന്‌ പേര്‍ ഈ പേജില്‍ ലൈക്ക്‌ ചെയ്യാനെത്തിയത്‌ വാര്‍ത്തയായിരുന്നു.

ചിത്രങ്ങളും ഇടയ്‌ക്കിടെ ചില പോസ്‌റ്റുകളും എന്ന മട്ടില്‍ ആരാധകരോട്‌ സംവദിക്കാന്‍ മഞ്‌ജു വാര്യര്‍ ഈ പേജ്‌ ഉപയോഗിക്കുന്നു. നൃത്തത്തില്‍ സജീവമായ മഞ്‌ജു അതിന്റെ ചിത്രങ്ങള്‍ കൃത്യമായി അപ്‌ലോഡ്‌ ചെയ്യുന്നുണ്ട്‌. കഴിഞ്ഞ പന്തൊന്‍പതിനായിരുന്നു അവസാനത്തെ പോസ്‌റ്റ്‌. ഇന്നലെ 98,000 പേരായിരുന്നു മഞ്‌ജുവിന്റെ പേജിലുണ്ടായിരുന്നതെങ്കില്‍ രാത്രിയോടെ രണ്ടായിരം പേര്‍ കൂടി ഒഴുകിയെത്തി.

കഴിഞ്ഞ ഓണത്തിനാണ്‌ മോഹന്‍ലാലിന്റെ പേജ്‌ പത്തുലക്ഷം ലൈക്കുകള്‍ കടന്നത്‌. മമ്മൂട്ടിയും ഒരു മില്യണ്‍ കടമ്പ കടന്നുകഴിഞ്ഞു. ദുല്‍ക്കറിന്റെ പേജിലുമുണ്ട്‌ ഒരു ലക്ഷത്തിലധികം ലൈക്കുകള്‍. കഴിഞ്ഞ ദിവസമാണ്‌ നസ്രിയ നസിമിന്‌ ഫേയ്‌സ്‌ബുക്ക്‌ പേജില്‍ ഇരുപതു ലക്ഷത്തിലധികം ആരാധകരായത്‌.