Breaking News

Trending right now:
Description
 
Nov 21, 2013

തൊഴിലാളി റിക്രൂട്ട്‌മെന്റ്‌: ഇന്ത്യയും സൗദിയും കരാര്‍ ഒപ്പിടും

image ഇന്ത്യയില്‍ നിന്ന്‌ സൗദിയിലേക്ക്‌ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിന്‌ പുതിയ സംവിധാനം നടപ്പാക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്‌ നടത്താനാണ്‌ ഇരു സര്‍ക്കാരുകളും ആലോചിക്കുന്നത്‌. ഇതിനായി ഇന്ത്യയും സൗദിയും തമ്മില്‍ കരാറൊപ്പിടും. സൗദി തൊഴില്‍ മന്ത്രി ആദേല്‍ ഫക്കിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇതു സംബന്ധിച്ച കരാര്‍ ഒപ്പിടുമെന്നാണു സൂചന. സൗദിയിലെ ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്‌ പുതിയ കരാര്‍ ഒപ്പിടുമെന്നു വ്യക്തമാക്കിയത്‌. ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കുന്നതിനായാണ്‌ ഈ നീക്കം. ഇതോടെ ഇന്ത്യന്‍ തൊഴിലാളകളെ വിദേശത്തേക്ക്‌ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിബന്ധനകള്‍ കരാറിലുണ്ടാകും. തൊഴിലാളികള്‍ക്ക്‌ അംഗീകൃത കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുകയും ലൈസന്‍സ്‌ അനുവദിക്കുകയും ചെയ്യും. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ സൗദി തൊഴില്‍ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്ക്‌ ഇന്ത്യന്‍ തൊഴിലാളികള്‍ അര്‍ഹരാകുകയും ചെയ്യും. നിതാഖാത്‌ നടപ്പാക്കിയതു വഴി നിരവധി ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്‌ ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. കൃത്യമായ രേഖകള്‍ ഇല്ലാതെ അനധികൃതമായി ജോലി ചെയ്‌തിരുന്നവര്‍ക്കാണ്‌ തിരിച്ചു പോരേണ്ടി വന്നത്‌. ഇടനിലക്കാരുടെ തട്ടിപ്പിനു വിധേയരായി കഴിയേണ്ടി വന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം പരമാവധി ഒഴിവാക്കുന്നതിനായാണ്‌ പുതിയ സംവിധാനം നടപ്പാക്കുന്നത്‌.