Breaking News

Trending right now:
Description
 
Nov 20, 2013

ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി നവംബര്‍ 22-ന്‌

image ന്യൂയോര്‍ക്ക്‌: മലങ്കര മാര്‍ത്തോമ്മ സഭ എപ്പിസ്‌ക്കോപ്പയായ നോര്‍ത്ത്‌ അമേരിക്ക-യൂറോപ്പ്‌ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു.

നവംബര്‍ 23 ശനിയാഴ്‌ച രാവിലെ 8 മണിയ്‌ക്ക്‌ വി. കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന്‌ 10.30 ന്‌ ന്യൂയോര്‍ക്കില്‍ എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായിരിക്കും സമ്മേളനത്തിലെ മുഖ്യാതിഥി.

Benjamin N Cardoza High School Auditorium - ല്‍ വച്ചാണ്‌ സമ്മേളനം. എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വൈദിക വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായ പദ്ധതി, പ്രകൃതി പരിരക്ഷണത്തിന്റെ ഭാഗമായി ഭദ്രാസനമൊട്ടാകെ ഹരിതവത്‌കരണ പദ്ധതി എന്നിവ നടപ്പാക്കും.

image 1 

Venue
Benjamin N Cardoza High School Auditorium
57-00, 223rd Street, Bayside, NewYork 11364