Breaking News

Trending right now:
Description
 
Nov 20, 2013

മൈക്രോസോഫ്‌റ്റ്‌ സിറ്റിനെക്‌സ്റ്റ്‌ ഇന്ത്യയില്‍ പുറത്തിറക്കി

image നഗരങ്ങളില്‍ സുസ്ഥിരവും സമൃദ്ധവുമായ അടിത്തറ പണിയുന്നതിന്‌ വഴിയൊരുക്കുന്ന സാങ്കേതികവിദ്യയായ മൈക്രോസോഫ്‌റ്റ്‌ സിറ്റിനെക്‌സ്റ്റ്‌ ഇന്ത്യയില്‍ വിപണിയിലിറക്കി. എട്ട്‌ വിഭാഗങ്ങളിലായി നഗരങ്ങളെ ലക്ഷ്യമിട്ടുള്ള 40 സോല്യൂഷനുകളാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.
1.ഊര്‍ജം, വെള്ളം, 2.ബില്‍ഡിംഗ്‌സ്‌, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ്‌ പ്ലാനിംഗ്‌, 3.ഗതാഗതം, 4.പൊതു സുരക്ഷ, നീതി, 5.ടൂറിസം, വിനോദം, സംസ്‌കാരം, 6.വിദ്യാഭ്യാസം, 7.ആരോഗ്യം, 8.സാമൂഹ്യ സേവനം, ഗവണ്‍മെന്റ്‌ ഭരണം എന്നിങ്ങനെ എട്ട്‌ വിഭാഗങ്ങളിലായി നഗരവാസികള്‍ അഭിമുഖീകരിക്കുന്ന 90 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സിറ്റിനെക്‌സ്റ്റ്‌ സഹായിക്കും. ആഗോളതലത്തില്‍ മൈക്രോസോഫ്‌റ്റ്‌ പാര്‍ട്‌ണര്‍ നെറ്റ്‌വര്‍ക്കിലുള്ള 430,000 സാങ്കേതികവിദഗ്‌ധരുടെ സഹായത്തോടെയാണ്‌ സിറ്റിനെക്‌സ്‌റ്റ്‌ ഈ മേഖലകളെ കൈകാര്യം ചെയ്യുന്നത്‌. ഇന്ത്യയില്‍ ഈ പദ്ധതിക്കായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും വിപ്രോയുമാണ്‌ മൈക്രോസോഫ്‌റ്റിന്റെ മറ്റ്‌ പ്രമുഖ സിസ്റ്റം ഇന്റഗ്രേറ്റര്‍മാര്‍ക്കൊപ്പം പങ്കാളികളാകുന്നത്‌.

പൊതുജനങ്ങളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങളെ മുന്നില്‍കണ്ട്‌ സാങ്കേതികവിദ്യകളുടെ കൂട്ടായ്‌മയിലൂടെ പൗരന്മാര്‍ക്കും ബിസിനസ്‌ രംഗത്തുളളവര്‍ക്കും സര്‍ക്കാരിനും കുറഞ്ഞ ചെലവില്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ മൈക്രോസോഫ്‌റ്റിന്റെ സിറ്റിനെക്‌സ്റ്റ്‌ സഹായകമാകും. ആഗോളതലത്തില്‍ മത്സരിക്കാനും സാമ്പത്തികമായി നേട്ടങ്ങള്‍ കൈവരിക്കാനും സാമൂഹിക, പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കാനും സഹായിക്കുന്നതാണ്‌ സിറ്റിനെക്‌സ്റ്റ്‌ എന്ന്‌ പ്രമാണിക്‌ പറഞ്ഞു.

വ്യാവസായിക, സാമ്പത്തിക, സംരംഭകപ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമാണ്‌ നഗരങ്ങള്‍. നിലവിലുളള ജനങ്ങളെ കേന്ദ്രീകരിച്ചുള്ള സൊല്യൂഷനുകളെ അടിസ്ഥാനമാക്കി ക്ലൗഡ്‌, സോഷ്യല്‍ മീഡിയ, മൊബൈല്‍ എന്നിവ ഉപയോഗപ്പെടുത്തി സമഗ്രമായ സാങ്കേതികചട്ടക്കൂട്‌ രൂപപ്പെടുത്തുന്നതിന്‌ സിറ്റിനെക്‌സ്റ്റ്‌ നഗരഭരണകര്‍ത്താക്കള്‍ക്ക്‌ സഹായകമാകും. അനലിറ്റിക്‌സ്‌, ഡാഷ്‌ബോര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച്‌ ഭരണകര്‍ത്താക്കള്‍ക്ക്‌ പ്രധാന നഗര സൂചികകള്‍ നിരീക്ഷിക്കുന്നതിന്‌ ഇതുവഴി കഴിയും.
<


ഡല്‍ഹി ഇന്റഗ്രേറ്റഡ്‌ മള്‍ട്ടിമോഡല്‍ ട്രാന്‍സിറ്റ്‌ സിസ്‌റ്റം ലിമിറ്റഡ്‌ ഏര്‍പ്പെടുത്തിയ മൈക്രോസോഫ്‌റ്റ്‌ ഡൈനാമിക്‌സ്‌ എഎക്‌സ്‌ വഴി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ചെലവുകള്‍ കുറയ്‌ക്കാനും മാനുവലായി ചെയ്‌തിരുന്ന കാര്യങ്ങളുടെ പോരായ്‌മകള്‍ പരിഹരിക്കാനും സാധിച്ചിരുന്നു. ഇതുപോലെതന്നെ മൈക്രോസോഫ്‌റ്റ്‌ രൂപപ്പെടുത്തിയ ക്രൈം ആന്‍ഡ്‌ ക്രിമിനല്‍ ട്രാക്കിംഗ്‌ നെറ്റ്‌വര്‍ക്ക്‌ സിസ്റ്റവും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷനു കീഴിലുള്ള പതിനായിരം ടെക്‌നിക്കല്‍ കോളജുകളിലും സ്ഥാപനങ്ങളിലും നടപ്പാക്കിയ എട്ടു ദശലക്ഷം ലൈവ്‌@എഡ്യൂ അക്കൗണ്ടുകളും ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. 



ആധുനികകാലത്തെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിന്‌ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള നഗരങ്ങളില്‍ മൈക്രോസോഫ്‌റ്റും പങ്കാളികളും പല നൂതന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്‌. ബാഴ്‌സലോണ നഗരത്തില്‍ പ്രധാന പല പദ്ധതികളും നടപ്പിലാക്കുന്നത്‌ മൈക്രോസോഫ്‌റ്റിന്റെയും പങ്കാളികളുടെ സഹകരണത്തോടെയാണ്‌.
നഗരങ്ങള്‍ക്ക്‌ നേതൃത്വം നല്‌കുന്നവര്‍ക്കും ബിസിനസ്‌ രംഗത്തുള്ളവര്‍ക്കും പൊതുജനങ്ങള്‍ക്കും വരുംകാലങ്ങളില്‍ പുതിയ അവസരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ്‌ മൈക്രോസോഫ്‌റ്റിന്റെ സിറ്റിനെക്‌സ്റ്റ്‌.