Breaking News

Trending right now:
Description
 
Nov 20, 2013

ഇന്ദിരാഗാന്ധി പുരസ്‌കാരം ആംഗല മെര്‍ക്കലിന്‌

image ഈ വര്‍ഷത്തെ ഇന്ദിരാ ഗാന്ധി പുരസ്‌കാരം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്‌. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്‌ ജര്‍മനിയുടെയും യൂറോപ്പിന്റെയും വളര്‍ച്ചയില്‍ മെര്‍ക്കലിന്റെ പങ്ക്‌ മാതൃകാപരമായിരുന്നെന്ന്‌ ഇന്ദിരാ ഗാന്ധി സ്‌മാരക ട്രസ്റ്റ്‌ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര ജൂറിയാണ്‌ പുരസ്‌കാരം നിര്‍ണയിച്ചത്‌. സമാധാനം, നിരായുധീകരണം, വികസനം എന്നീ മേഖലകളിലെ മികച്ച വ്യക്തിത്വങ്ങള്‍ക്കാണ്‌ ഇന്ദിരാ ഗാന്ധി പുരസ്‌കാരം നല്‍കുന്നത്‌.