Breaking News

Trending right now:
Description
 
Oct 23, 2012

മഞ്‌ജു വാര്യര്‍ ഇന്ന്‌ വീണ്ടും നൃത്തവേദിയിലേക്ക്‌

image നടന്‍ ദിലീപമായുള്ള വിവാഹത്തോടെ സിനിമാരംഗം വിട്ടു വീട്ടമ്മയായി ഒതുങ്ങിക്കൂടിയ നടി മഞ്‌ജുവാര്യര്‍ തിരിച്ചെത്തുന്നു. വെള്ളിത്തിരയിലേക്കല്ല എന്നുമാത്രം. കാലില്‍ ചിലങ്കയണിഞ്ഞു വേദിയില്‍ ചുവടുവയ്‌ക്കാനാണ്‌ തീരുമാനം. വിദ്യാരംഭദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്ത്രതിലെ നൃത്തമണ്ഡപത്തില്‍ കുച്ചിപ്പുടി അവതരിപ്പിച്ചുകൊണ്ടാണ്‌ മഞ്‌ജുവിന്റെ മടങ്ങിവരവ്‌. നേരത്തെ ഭരതനാട്യമായിരുന്നു മഞ്‌ജുവിന്റെ ഇഷ്ടയിനം. എന്നാല്‍ കുച്ചിപ്പുടികൂടി പഠിക്കാനും അതിന്റെ അരങ്ങേറ്റം ഗുരുവായൂരില്‍ നടത്താനുമാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. മഞ്‌ജുവിന്‌ ഇത്തരമൊരു ആഗ്രഹം ഉണ്ടെന്നറിഞ്ഞപ്പോള്‍ താന്‍ പൂര്‍ണമനസോടെ പിന്തുണയ്‌ക്കുകയായിരുന്നുവെന്ന്‌ ദിലീപ്‌ വ്യക്തമാക്കിയിരുന്നു.

1998 ലായിരുന്നു മഞ്‌ജുവിന്റെയും ദിലീപിന്റെയും വിവാഹം. വിവാഹത്തോടെ സിനിമരംഗത്തുനിന്നും വിടപറഞ്ഞ മഞ്‌ജു പൊതുവേദികളില്‍പോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഒരുമണിക്കൂര്‍ നേരമാണ്‌ മഞ്‌ജു കുച്ചിപ്പുടി അവതരിപ്പിക്കുക. ഡോ.വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യ ഗീത പത്മകുമാറാണ്‌ മഞ്‌ജുവിന്റെ നൃത്തം രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌.