Breaking News

Trending right now:
Description
 
Nov 19, 2013

വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം

Boban Sebastian
image


പ്രവര്‍ത്തനനിരതമായ മൂന്നാം വര്‍ഷത്തിലേക്ക് കുതിച്ചു പായുന്ന വോക്കിങ്ങിലെയും പരിസരപ്രദേശങ്ങളിലെയും മലയാളികളുടെ ആവേശമായ് മാറിയ വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ മെംബേഴ്സ് ഈവനിങ്ങും വാര്‍ഷിക പൊതുയോഗവും വോക്കിങ്ങില്‍ നടന്നു. സുപ്രസിദ്ധ മജീഷ്യന്‍ വിസാര്‍ഡ് നടത്തിയ വിസ്മയകരമായ മാജിക്‌ ഷോ കൊഴുപ്പെകിയ ചടങ്ങുകള്‍ ഭൂരിഭാഗം അംഗങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട് മഹനീയമായി. തികച്ചും വ്യത്യസ്തമായ രീതിയില്‍ ക്രമീകരിച്ച പൊതുയോഗ നടപടികള്‍ ആകര്‍ഷകമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനം വഴി യുകെ മലയാളികള്‍ക്ക് മുഴുവന്‍ മാതൃകയായ അസോസിയേഷന്‍ അംഗം സുനി ജോസഫിന് പ്രത്യക സ്വീകരണവും സംഘടിപ്പിച്ചിരുന്നു. സെക്രട്ടറി ലിയോ മാത്യു അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ യുക്മ എന്ന സംഘടന ചില വ്യക്തി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി അസ്സോസിയെഷനോട് കാണിക്കുന്ന അവഗണനയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ഭാവിയില്‍ യുക്മ അംഗത്വത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. അംഗസംഖ്യ ഇരുന്നൂറ്റി അമ്പതു കവിഞ്ഞ വിവരം സദസ്സ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്. എല്ലാ അംഗങ്ങള്‍ക്കും നേതൃത്വ അവസരം നല്‍കുക എന്ന ഉദ്ദേശവുമായി പുതുമുഖങ്ങളുടെ ഒരു നിരയെ 2013-2014  പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ആയി തിരഞ്ഞെടുത്തു.

ലോറന്‍സ്‌ സേവ്യര്‍ (പ്രസിഡന്‍റ്) സുനി ജൊസഫ് (വൈസ്‌ പ്രസിഡന്റ്), ജോബിഡൊമിനിക്‌ (സെക്രട്ടറി), ബീന ജോസ്‌ (ജോ. സെക്രട്ടറി), അരുണ്‍ പുരുഷോത്തമന്‍ (ട്രഷറര്‍), സോണി ജോര്‍ജ്ജ് (ജോ.ട്രഷറര്‍) എന്നിവരെ കൂടാതെ കമ്മിറ്റി അംഗങ്ങളായി സൂരജ്‌ വര്‍മ്മ (ആര്‍ട്സ്‌ ക്ലബ്‌),  ഡിജു സെബാസ്റ്റ്യന്‍ (പി.ആര്‍.ഒ), മില്‍ട്ടന്‍ ജേക്കബ്‌ (യൂത്ത്‌ ക്ലബ്‌)), ജൂബി ഐസ്സക്ക് (ലേഡീസ്‌ ക്ലബ്‌), സാജു ജോസഫ്‌ (സ്പോര്‍ട്സ്‌ ക്ലബ്‌), ജോഷി തോമസ്‌ (സോഷ്യല്‍ ക്ലബ്‌), സാജന്‍ മാടമന (ഇവന്‍റ് കോ ഓര്‍ഡിനെറ്റര്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.



സ്വാദിഷ്ടമായ ഡിന്നറോടുകൂടി സമാപിച്ച ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ക്ക് സറെ കൌണ്ടി കൌണ്‍സിലര്‍ ബെന്‍ കരസ്കോ ആശംസകള്‍ നേര്‍ന്നു. പുതുമ നിറഞ്ഞതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്ത പ്രസിഡണ്ട്‌ ലോറന്‍സ്‌ സേവ്യര്‍  വോക്കിങ്ങിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവന്‍ മലയാളികളുടെയും സഹായസഹകരണങ്ങള്‍ കാംക്ഷിച്ചു.