Breaking News

Trending right now:
Description
 
Nov 18, 2013

നിതാഖത്തില്‍ പെട്ട് മടങ്ങുന്നവര്‍ക്കുള്ള ആദ്യഘട്ട ടിക്കറ്റ് വിതരണം ദമാമില്‍

Biju Kallumala
image


ദമ്മാം .നിതാഖത്തില്‍ പെട്ട് മടങ്ങുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സൌജന്യ എയര്‍ ടിക്കറ്റ് ന്റെ ആദ്യഘട്ട ടിക്കറ്റ് വിതരണം നാളെ ദമാമില്‍ നടക്കും .
ദമ്മാം ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ നോര്‍ക്ക അഡ്വൈസറി കമ്മിറ്റി യുടെ നേതൃത്തത്തില്‍ ആണ് ടിക്കറ്റ്‌ വിതരണം നടക്കുക .
നോര്‍ക്ക അഡ്വൈസറി കമ്മിറ്റി വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ച ഹെല്‍പ്പ്‌ ടെസ്ക്കുകളില്‍ കൂടി ലഭിച്ച ആദ്യഘട്ട അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപെട്ടവര്‍ക്കാണ്
നാളെ ടിക്കറ്റ് വിതരണം ചെയ്യുന്നത് ,അഡ്വൈസറി കമ്മിറ്റി ശുപാര്‍ശ ചെയ്ത അപേക്ഷകര്‍ക്ക് കേരള സര്‍ക്കാര്‍ നാട്ടില്‍ നിന്നും ടിക്കറ്റ്‌ അനുവദിക്കുകയായിരുന്നു , ഈ മാസം ഇരുപതിന് ആദ്യ ഘട്ട ടിക്കറ്റ്‌ ലഭിച്ചവര്‍ നാട്ടിലേക്ക് പോകും. ഇനിയും ടിക്കറ്റ്‌ ലഭിക്കാതെ നാട്ടിലേക്ക് പോകാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ നോര്‍ക്ക ഹെല്‍പ്പ്‌ ടെസ്ക്കുകളുമായി  ബന്ധപെടണമെന്നു
അഡ്വൈസറി കമ്മിറ്റി മെമ്പര്‍മാര്‍ അറിയിച്ചു .