Breaking News

Trending right now:
Description
 
Oct 23, 2012

ചര്‍ച്ചിലിന്റെ ലാന്‍ഡ്‌ റോവര്‍ കാര്‍ 130,000 പൗണ്ടിന്‌ ലേലംകൊണ്ടു

image ലണ്ടന്‍: മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ പ്രിയപ്പെട്ട ലാന്‍ഡ്‌ റോവര്‍ കാര്‍ ലേലത്തില്‍വിറ്റു. ചര്‍ച്ചിലിന്റെ എണ്‍പതാം പിറന്നാളിനോടനുബന്ധിച്ച്‌ ഏറെ പ്രത്യേകതകളുമായി ലാന്‍ഡ്‌ റോവര്‍ നിര്‍മിച്ചു നല്‍കിയ വാഹനം 130,000 പൗണ്ടിനാണ്‌ ലേലത്തില്‍ പോയത്‌. സട്ടനില്‍ നടന്ന ലേലത്തില്‍ പ്രതീക്ഷിച്ചതിലും ഇരട്ടി തുകയ്‌ക്കാണ്‌ അജ്ഞാതനായ കോടീശ്വരന്‍ വാഹനം സ്വന്തമാക്കിയത്‌. ലേലത്തില്‍ ചര്‍ച്ചിലിന്റെ ലാന്‍ഡ്‌ റോവര്‍ സ്വന്തമാക്കിയ ആളിന്റെ പേര്‌ വെളിപ്പെടുത്തിയിട്ടില്ല. 1954 സീരീസ്‌ 1 മോഡല്‍ ലാന്‍ഡ്‌ റോവര്‍ വാഹനമാണ്‌ ലേലത്തില്‍ വിറ്റഴിച്ചത്‌. യുകെഇ 80 ആണ്‌ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍. പ്രധാനമന്ത്രിക്ക്‌ വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത വാഹനത്തില്‍ അധിക വലുപ്പത്തിലുള്ള പാസഞ്ചര്‍ സീറ്റും, അധിക ലെഗ്‌ സ്‌പെയ്‌സും സജ്ജീകരിച്ചിരുന്നു. ലേലത്തില്‍ 60,000 പൗണ്ട്‌ വില ലഭിക്കുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. രണ്ടായിരത്തോളം വിന്റേജ്‌ വാഹനങ്ങള്‍ വില്‌പ്പനയ്‌ക്ക്‌ വെച്ച ലേലത്തില്‍ ഏറ്റവും കൂടിയ തുക ലഭിച്ചതു ചര്‍ച്ചിലിന്റെ ലാന്‍ഡ്‌ റോവറിനാണ്‌.