Breaking News

Trending right now:
Description
 
Oct 23, 2012

ചെറിയ ഐപാഡ്‌ ഇന്ന്‌ ആപ്പിള്‍ പുറത്തിറക്കും, പിസികള്‍ ഇനി അപ്രത്യക്ഷമാകും

image ആപ്പിള്‍ പുതിയ ചെറിയ ഐപാഡുകള്‍ പുറത്തിറക്കുന്നു. ഇന്ന്‌ ആപ്പിളിന്റെ ആസ്ഥാനത്ത്‌ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഐപാഡ്‌ മിനി പുറത്തിറക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇതിന്റെ ശരിയായ പേരെന്തെന്ന്‌ ഇനിയും പുറത്തായിട്ടില്ല.

ചെറിയ ഐപാഡുകള്‍ പുറത്താകുന്നതോടെ പിസികള്‍ പുറത്താകുമെന്ന്‌ വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ പിസികളുടെ വില്‍പ്പനയില്‍ എട്ടുശതമാനം കുറവുണ്ടായിരുന്നു.

പുസ്‌തകങ്ങള്‍ക്കു പകരം ഇനി സ്‌കൂളുകളിലും ഐപാഡുകള്‍ പ്രചാരത്തിലാക്കാനാണ്‌ ആപ്പിളിന്റെ പരിപാടി. കണക്കുകൂട്ടാനും എഴുതാനും വരയ്‌ക്കാനുമെല്ലാം ഇവ ഉപയോഗിക്കാം. അമേരിക്കയിലെ സാന്‍ ഡീഗോ യുണിഫൈഡ്‌ സ്‌കൂള്‍ ഡിസ്‌ട്രിക്ടില്‍ 25,000 ഐപാഡുകളാണ്‌ സ്‌കൂളുകളിലേയ്‌ക്ക്‌ വാങ്ങിയത്‌.

ലോകമെങ്ങും ഐപാഡുകള്‍ പുറത്തിറക്കാന്‍ നിര്‍മാതാക്കള്‍ ഉത്സാഹിക്കുകയാണ്‌. ഇന്ത്യയില്‍ വില കുറഞ്ഞ ആകാശ്‌ ടാബ്‌ലറ്റുകള്‍ വിപ്ലവമാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. സ്‌കൂളുകളിലും കോളജുകളിലും ഇവ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്യും.