Breaking News

Trending right now:
Description
 
Nov 16, 2013

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം സിബി മുകേഷിനെ യുഎന്‍എ പുറത്താക്കി

image
നഴ്‌സിംഗ്‌ സംഘടനയില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ സിബി മുകേഷിനെ സംഘടനയില്‍ നിന്ന്‌ പുറത്താക്കി. സംഘടനയില്‍ നിന്ന്‌ സസ്‌പെന്‍ഷനിലായിരുന്ന സിബി മുകേഷ്‌ സംഘടനയുടെ അനുമതിയില്ലാതെ ചില സംഘടനാ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന്‌ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക്‌ പരാതി നല്‌കുകയായിരുന്നു.
സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഇയാളെ മറ്റൊരു പ്രവര്‍ത്തക നല്‌കിയ പരാതിയെ തുടര്‍ന്നാണ്‌ സംഘടന സസ്‌പെന്‍ഷനില്‍ നിറുത്തിയിരുന്നത്‌.
സംഘടന വിരുദ്ധരായ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം ഇയാള്‍ പുലര്‍ത്തിയിരുന്നുവെന്ന്‌ ആരോപണം ഉണ്ടായിരുന്നു.
ഇന്നലെ ചേര്‍ന്ന അടിയന്തര സംസ്ഥാന കമ്മിറ്റിയാണ്‌ സിബി മുകേഷിനെ പുറത്താക്കാന്‍ തീരുമാനിച്ചത്‌. ഇനി സംഘടനയുടെ യാതൊരുവിധ പരിപാടികളിലും പങ്കെടുപ്പിക്കരുതെന്ന്‌ ഔദ്യോഗികമായ അറിയിപ്പ്‌ എല്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കും അയച്ചതായി യുഎന്‍എ സംസ്ഥാനസെക്രട്ടറി എം.വി സുധീപ്‌ അറിയിച്ചു.