Breaking News

Trending right now:
Description
 
Nov 16, 2013

ഫോറിന്‍ കവിതകള്‍ (അമേരിക്ക) 2013 പുസ്തക പ്രമുക്തികരണം ഞായറാഴ്ച(11-17-2013)

Jane Mundackal
image

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇരുപത്തിയഞ്ചോളം പ്രമുഖ അമേരിക്കന്‍ മലയാളി കവികളുടെ കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഫോറിന്‍ കവിതകള്‍ (അമേരിക്ക) 2013 എന്ന പുസ്തകത്തിന്‍റെ പ്രമുക്തി കര്‍മ്മം  നവംമ്പര്‍ 17-നു ഞായറാഴ്ച ന്യൂയോര്‍ക്കിലുള്ള കേരള സെന്ററിലെ സര്ഗ്ഗവേദി കൂട്ടായ്മയില്‍ വച്ച്  നടത്തുന്നതാണ്. റജീസ്‌ നെടുങ്ങാടപ്പള്ളിയാണ് സമാഹരണ ശ്രമം നടത്തിയത്.

 

രതീദേവി, ജീ. പഴൂര്‍ (ജോര്‍ജ്ജ് എബ്രഹാം), ബാല ആണ്ട്രപ്പള്ളിയേല്‍, ജയിന്‍ ജോസഫ്‌, ജോസഫ്‌ നമ്പിമഠം, സോയാ നായര്‍, എബ്രഹാം തെക്കേമുറി, ജോണ്‍ ആറ്റുമാലില്‍, കൊക്കോടന്‍ വേണുഗോപാല്‍, പ്രസന്ന വേണാട്ട്, മോന്‍സി കൊടുമണ്‍, മാത്യു മൂലേച്ചേരില്‍, മഹാകപി വയനാടന്‍, ജേക്കബ്‌ തോമസ്‌, ത്രേസ്യാമ്മ നാടാവള്ളില്‍, എ. സി. ജോര്‍ജ്ജ്, സന്തോഷ്‌ പാലാ, ജോസ് ചെരിപുറം, രാജു തോമസ്‌, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, സി. വി. ജോര്‍ജ്ജ്, ഡോ: സുശീല രവീന്ദ്രനാഥന്‍, പീറ്റര്‍ നീണ്ടൂര്‍, ഡോണാ മയൂര, ഡോ: എന്‍. പി. ഷീല,  തുടങ്ങിയവരുടെ കവിതകളാണ് ഈ വര്‍ഷത്തെ സമാഹാരത്തിലുള്ളത്.

 

പുസ്തകം ആവശ്യമുള്ളവര്‍ക്ക് rmalayali@gmail.com, sahithyasallapam@gmail.com എന്നീ -മെയില്വിലാസങ്ങളില്ബന്ധപ്പെടാവുന്നതാണ്.