Breaking News

Trending right now:
Description
 
Nov 16, 2013

ഗര്‍ഭാലസ്യമില്ലാതെ ഗര്‍ഭിണികള്‍ റാംപില്‍ ചുവടുവച്ചു

image
ഇന്നലെ കൊച്ചി നഗരത്തിന്റെ ഫാഷന്‍ റാംപില്‍ ചുവടുകള്‍ വച്ചത്‌ അഞ്ചു ഗര്‍ഭിണികള്‍. ആത്മവിശ്വാസത്തോടെ ഗര്‍ഭാലസ്യമില്ലാതെ അഞ്ച്‌ ഗര്‍ഭിണികളായ യുവതികളാണ്‌ റാംപില്‍ ചുവടുവച്ചത്‌.

 ഇംപ്രാസാരിയോ മാനേജ്‌മെന്റാണ്‌ ഗര്‍ഭികളെ റാംപില്‍ എത്തിച്ചു പരമ്പാരാഗത രീതികളെ പൊളിച്ചെഴുതിയത്‌. വിദേശ രാജ്യങ്ങളില്‍ പരിചിതമാണ്‌ ഗര്‍ഭിണികളുടെ ഫാഷന്‍ ഷോ.
ഷി 2013 ന്റെ ഭാഗമായുള്ള ബര്‍ത്ത്‌ വില്ലേജ്‌ മെറ്റേണിറ്റി സ്‌റ്റുഡിേേയായാണ്‌ ഫാഷന്‍ ഷോ അണിയിച്ചൊരുക്കിയത്‌. 


ഏഴും എട്ടും മാസം ഗര്‍ഭിണികളായവരാണ്‌ ഇന്നലെ ഷോയില്‍ പങ്കെടുത്തവര്‍. ഉസ്‌താദ്‌ ഹോട്ടലിലെ അപ്പങ്ങളെമ്പാടും എന്ന ഗാനം ആലപിച്ചകാതറീന ആയിരുന്നു മുഖ്യാതിഥി. മെറ്റേണിറ്റി കാഷ്വല്‍ വസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ രണ്ട്‌ റൗണ്ടിലാണ്‌ ഗര്‍ഭിണികള്‍ റാംപില്‍ എത്തിയത്‌. ഇന്നലെ റാംപില്‍ എത്തിയ ആഞ്ചു പേരും ആദ്യമായാണ്‌ ഇത്തരം ഒരു ഷോയില്‍ പങ്കെടുക്കുന്നത്‌.