Breaking News

Trending right now:
Description
 
Nov 16, 2013

ശബരിമല അയ്യപ്പക്ഷേത്ര നട മണ്ഡല ഉത്സവത്തിനായി തുറന്നു

image ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശബരിമല അയ്യപ്പക്ഷേത്ര നട മണ്ഡല മഹോത്സവത്തിനായി തുറന്നു. വ്രതശുദ്ധിയുടെ മണ്ഡലകാലം ഇന്നാരംഭിക്കുകയാണ്‌. നട തുറക്കുമ്പോള്‍ ഇരുമുടിക്കെട്ടുമായി അയ്യപ്പഭക്തരുടെ നീണ്ടനിര പതിനെട്ടാംപടിക്കുതാഴെയുണ്ടായിരുന്നു. തന്ത്രി കണ്‌ഠര്‌ മഹേശ്വരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ദാമോദരന്‍ പോറ്റിയാണു ക്ഷേത്രനട തുറന്നു ദീപം തെളിച്ചത്‌. തുടര്‍ന്നു പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചു. പതിനെട്ടാംപടിയുടെ വാതില്‍ തീര്‍ഥാടകര്‍ക്കായി തുറന്നു നല്‍കിയപ്പോള്‍ ആദ്യം പടി ചവിട്ടാന്‍ നിയുക്ത ശബരിമല മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി മനോജ്‌ എമ്പ്രാന്തിരിയുമുണ്ടായിരുന്നു. പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങുകള്‍ വൈകുന്നേരം ആരംഭിച്ചു. സോപാനത്ത്‌ കലശപൂജ നടത്തി നാരായണന്‍ നമ്പൂതിരിയെ തന്ത്രി കണ്‌ഠര്‌ മഹേശ്വരുടെ കാര്‍മികത്വത്തില്‍ അഭിഷേകം ചെയ്‌തു ശുദ്ധിവരുത്തി. തുടര്‍ന്നു ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി മൂലമന്ത്രങ്ങളും പൂജാക്രമങ്ങളും ഉപദേശിച്ചു. തുടര്‍ന്ന്‌ മാളികപ്പുറം മേല്‍ശാന്തി മനോജ്‌ എമ്പ്രാന്തിരിയുടെ അവരോധ ചടങ്ങുകള്‍ നടന്നു. ഇന്നു പുലര്‍ച്ചെ നട തുറക്കുന്നതു പുതിയ മേല്‍ശാന്തിമാരാണ്‌. ഇന്നു മുതല്‍ മണ്ഡലകാല പൂജകളാരംഭിക്കും. എല്ലാദിവസവും പുലര്‍ച്ചെ നാലിനാണ്‌ നട തുറക്കുന്നത്‌. നെയ്യഭിഷേകം 4.20 മുതല്‍ 11.30വരെ. ഉച്ചപൂജകഴിഞ്ഞ്‌ ഒന്നിന്‌ അടയ്‌ക്കുന്ന നട പിന്നീടു വൈകുന്നേരം നാലിനാണ്‌ തുറക്കുന്നത്‌. തിരക്കുള്ള ദിവസങ്ങളില്‍ നട തുറക്കുന്നതു നേരത്തെയാക്കും