Breaking News

Trending right now:
Description
 
Nov 15, 2013

നോര്‍ക്ക റൂട്ട്സ്‌ വൈസ്‌ ചെയര്‍മാന്‍ അഡ്വ.സി കെ മേനോനെ ഓ ഐ സി സി ദമ്മാം സോണ്‍ അനുമോദനം അറിയിച്ചു

Biju Kallumala
image
നോര്‍ക്ക റൂട്ട്സ്‌ വൈസ്‌ ചെയര്‍മാന്‍ ആയി നിയമിതനായ ഓ ഐ സി സി ഗ്ലോബല്‍ പ്രസിഡണ്ട്‌ അഡ്വ . സി കെ മേനോനെ ഓ ഐ സി സി ദമ്മാം സോണ്‍ നേതാക്കള്‍ അനുമോദനം അറിയിച്ചു . ഓ ഐ സി സി രക്ഷാധികാരിയും ഗ്ലോബല്‍ കമ്മിറ്റി അംഗവുമായ അഹമദ്‌ പുളിക്കന്‍, ദമ്മാം സോണ്‍ ജനറല്‍ സെക്രട്ടറിയും ഗ്ലോബല്‍ കമ്മിറ്റി അംഗവുമായ ബിജു കല്ലുമല എന്നിവര്‍ ദോഹയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു  ദമ്മാമിലെ പ്രവാസി സമൂഹത്തിന്റെ അനുമോദനം അറിയിച്ചു .തന്റെ പുതിയ സ്ഥാനലബ്ധി പ്രവാസി സമൂഹത്തിനു ഗുണകരമായി ഉപയോഗിക്കുമെന്നും അതിന്റെ ആദ്യഘട്ടം എന്നാ നിലയില്‍ നോര്‍ക്ക സെല്ലില്‍ സമൂലമായ മാറ്റം തുടങ്ങിയെന്നും, ഉദ്യോഗസ്ഥ തലത്തിലും പ്രവാസികളെ സഹായിക്കാന്‍ സന്മനസുള്ള  ഉദ്യോഗസ്ഥരെ പുതിയതായി നിയമിച്ചി ട്ടുണ്ടെന്നും സി കെ മേനോന്‍ പറഞ്ഞു . ഉടന്‍ തന്നെ അദ്ദേഹം ദമ്മാം സന്ദര്‍ശിക്കുമെന്നും മുന്‍പ് വാഗ്ദാനം ചെയ്ത നോര്‍ക്ക ഓഫീസ്‌ ദമ്മാമില്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു, സൌദിയില്‍ രൂപികരിച്ച മാതിരി നോര്‍ക്ക അഡ്വൈസറി കമ്മിറ്റികള്‍ മറ്റു രാജ്യങ്ങളിലും രൂപികരിക്കുമെന്നും അദ്ദേഹം ഓ ഐ സി സി നേതാക്കള്‍ ആയ പി എം നജീബ് , അഹമദ്‌ പുളിക്കന്‍ , ബിജു കല്ലുമല, രാജു കുര്യന്‍ എന്നിവരെ  അറിയിച്ചു.