Breaking News

Trending right now:
Description
 
Nov 15, 2013

മുലയൂട്ടിയാല്‍ 200 ഡോളര്‍ പ്രതിഫല വാഗ്‌ദാനവുമായി യു.കെ

image
മുലയൂട്ടാന്‍ അമ്മമാര്‍ മടി കാണിച്ചു തുടങ്ങിയതോടെ മൂലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാന്‍ ബ്രിട്ടന്‍ 340 ഡോളറിന്റെ പ്രതിഫല വാഗ്‌ദാന പദ്ധതി നടപ്പിലാക്കുന്നു. തുടക്കത്തില്‍ സൗത്ത്‌ യോര്‍ക്‌ഷൈര്‍, ഡെര്‍ബിഷൈര്‍ എന്നി മേഖലയിലെ 130 അമ്മമാരെയാണ്‌ ഈ പദ്ധതിയിലേക്ക്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌. ആദ്യ ആറാഴ്‌ച കുഞ്ഞുങ്ങള്‍ക്ക്‌ മുലപ്പാല്‍ നല്‌കുന്ന സ്‌ത്രീകള്‍ക്കാണ്‌ 340 ഡോളറിന്റെ ഭക്ഷണ വൗച്ചറാണ്‌ നല്‌കുന്നത്‌.
മുലപ്പാല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യജീവിതത്തിന്‌ ഏറെ പ്രാധാന്യം ഉണ്ടെന്ന തിരിച്ചറിവിലാണ്‌ മുലപ്പാല്‍ നല്‌കാന്‍ അമ്മമാരെ പ്രോത്സാഹിപ്പിക്കാന്‍ യു.കെ പദ്ധതി തയാറാക്കിയത്‌. ലോകത്തെ പാലുട്ടന്ന അമ്മമാരില്‍ യുകെയാണ്‌ ഈ കാര്യത്തില്‍ ഏറ്റവും പിന്നില്‍. കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‌കിയാല്‍ മതിയെന്നാണ്‌ യുകെയുടെ ആരോഗ്യ വകുപ്പ്‌ പറയുന്നത്‌. എന്നാല്‍ 34% കുഞ്ഞുങ്ങള്‍ക്കു മാത്രമാണ്‌ ഇവിടെ മുലപ്പാല്‍ ന്‌ലുകുന്നത്‌.
മുലപ്പാല്‍കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഹൃദയ സംബന്ധമായ രോഗങ്ങളും അലര്‍ജി രോഗങ്ങളും കുറയുമെന്നാണ്‌ കണ്ടെത്തല്‍.
എന്നാല്‍ മുലയൂട്ടല്‍ ബ്രിട്ടന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ല. അതിനാല്‍ ഷോപ്പിംഗ്‌ വൗച്ചറുകള്‍ കൊണ്ടു മാത്രം ഈ കള്‍ച്ചര്‍ മാറ്റാന്‍ കഴിയില്ലെന്നാണ്‌ ചില സാമൂഹിക ശാസ്‌ത്രജ്ഞരുടെ അഭിപ്രായം. പദ്ധതി വിജയമായാല്‍ യുകെയിലാകെ പദ്ധതി നടപ്പിലാക്കാനാണ്‌ സര്‍ക്കാര്‍ പദ്ധതി.