Breaking News

Trending right now:
Description
 
Oct 22, 2012

വിത്തുകോശ പഠനങ്ങള്‍ക്കായി ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‌ 2.14 കോടിയുടെ ഗ്രാന്റ്‌

image ഇന്ത്യയില്‍നിന്നുള്ള അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍ അശോക്‌ പ്രസാദിന്‌ യുഎസിലെ നാഷനല്‍ സയന്‍സ്‌ ഫൗണ്ടേഷന്റെ നാലു ലക്ഷം ഡോളര്‍ (2.14 കോടിരൂപാ) ധനസഹായം ലഭിച്ചു. വിത്തുകോശങ്ങള്‍ അവയുടെ ചുറ്റുപാടുകളോട്‌ എങ്ങനെ പ്രതികരിക്കുന്നു എന്ന്‌ പഠിക്കുന്നതിനാണിത്‌. ഡല്‍ഹി സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനുമായ അശോക്‌ കൊളറാഡോ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ രസതന്ത്ര-ജന്തുശാസ്‌ത്ര എന്‍ജിനീയറിങ്‌ വിഭാഗം പ്രഫസറാണ്‌. ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ഫിസിക്‌സിലും ഇക്കണോമിക്‌സിലും ബിരുദം നേടിയശേഷമാണ്‌ അശോക്‌ അമേരിക്കയിലെത്തിയത്‌. ബ്രാന്‍ഡീസ്‌ സര്‍വകലാശാലയില്‍നിന്നു ഫിസിക്‌സില്‍ ഡോക്ടറേറ്റ്‌ ബിരുദവും നേടി. 2009ലായിരുന്നു കൊളറാഡോ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്‌.