Breaking News

Trending right now:
Description
 
Nov 14, 2013

നാണയപ്പെരുപ്പം എട്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

image ന്യൂഡല്‍ഹി: രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക്‌ എട്ടു മാസത്തെ ഉയര്‍ന്ന നിരക്കില്‍. സെപ്‌തംബറില്‍ 6.46 ശതമാനമായിരുന്ന നിരക്ക്‌ 7 ശതമാനമായിട്ടാണ്‌ ഒക്‌ടോബറില്‍ ഉയര്‍ന്നത്‌.

ഭക്ഷണസാധനങ്ങളുടെ വില ഒക്‌ടോബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വരെ ഉയര്‍ന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനു പുറമേ ഇന്ധന വിലവര്‍ധനയും പണപ്പെരുപ്പം ഉയരാന്‍ കാരണമായി.