Breaking News

Trending right now:
Description
 
Nov 14, 2013

പ്രാര്‍ത്ഥനാ നിരഭമായ കാത്തിരിപ്പിനൊടുവില്‍ “സ്വന്തമായി ഒരു ദേവാലയം”യാഥാര്‍ത്ഥ്യമാകുന്നു

സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്
image ന്യുജഴ്സി ഈസ്റ്റ് മില് സ്റ്റോണ് സെന്റ് തോമസ് സീറോ മലബാര് ഇടവകാംഗങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നം യാഥാര്ത്ഥ്യമാകുന്നു.


 

 ഫ്രാങ്ക്ലിന് ടൗണ് ഷിപ്പിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പത്ത് ഏക്കര് സ്ഥലത്ത് കേരളീയ ക്രൈസ്തവ ശില്പ ഭംഗി പ്രകടമാക്കും വിധം നിര്മിക്കുന്ന ദേവാലയത്തിന്റെ നിര്മ്മാണ പ്രവര്ത്തനങ്ങള്ക്ക് നവംബര് 4 തുടക്കം കുറിച്ചു.

 നിര്മ്മാണ പ്രവര്ത്തനങ്ങള്്ക് തുടക്കം കുറിക്കുന്ന നിമിഷങ്ങള്ക്ക് സാക്ഷികളാകാന് 50ല്പരം കുടുംബങ്ങള് കുട്ടികളോടൊപ്പം നേരത്തെ തന്നെ പ്രസ്തുത സ്ഥലത്ത് എത്തിയിരുന്നു.

 ആധുനിക വാസ്തു ശില്പ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കുറഞ്ഞ ചെലവില്കൂടുതല് ഈടു നില്കുന് രീതിയാണ് ദേവാലയ നിര്മ്മാണത്തിന് ഉപയോഗിക്കുന്നത്.

 

ദേവാലയ നിര്മ്മാണത്തില് പ്രമൂഖനായ വിക്ടര് സുഖി ആന്ഡ് സണ്സ് ആണ് നിര്മ്മാണ പ്രവര്ത്തനങ്ങള്ക്ക് മേല്നോട്ടം വഹിക്കുന്നത്ദേവാലയത്തിനായുള്ള പത്തേക്കര് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മരങ്ങള് മുറിച്ച് നീക്കം ചെയ്യുന്നതുള്പ്പെടെയുള്ള പണികള് പൂര്ത്തിയായി.

 കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും അനുകൂലമായാല് 2014 ഡിസംബറിനു മുന്പായി നിര്മ്മാണ പ്രവര്ത്തനങ്ങള്  പൂര്ത്തീകരിക്കാനാകുമെന്ന് ബഹുവികാരി തോമസ് കടുകപിള്ളില് അറിയിച്ചു.

 ഇടവകാംഗങ്ങളുടെ അവിരാമമായ പ്രാര്ത്ഥനയും കൂട്ടായ പരിശ്രമങ്ങളുടെയും ഫലമായി പുതിയ ദേവാലയംനാം മക്കള്ക്കായി പലതും കരുതി വെക്കും പോലെതന്നെ വരും തലമുറക്കായ് ഒരു വിശ്വാസീ സമൂഹം കരുതി വക്കുന്ന അതി ശ്രേഷ്ഠമായ ഒരു സമ്മാനമായിരിക്കും  ദേവാലയം എന്ന് ബഹുവികാരി കൂട്ടിച്ചേര്ത്തു.

 ദേവാലയ നിര്മ്മാണത്തിന് തുടക്കം കുറിക്കുന്ന വേളയില് ഇത് സാധ്യമാക്കാന് സഹകരിച്ച എല്ലാ ഇടവകാംഗങ്ങള്ക്കുംസാമ്പത്തീകമായും മറ്റു രീതിയിലും സഹായം വാഗ്ദാനം ചെയ്ത മറ്റു ഇടവക സമൂഹത്തിനും പ്രത്യേകിച്ച് ഇതിന് നേതൃത്വം കൊടുത്ത ബില്ഡിഗ് കമ്മിറ്റി അംഗങ്ങള്ക്കും മറ്റു എല്ലാ അഭ്യുതയകാംക്ഷികള്ക്കും ബഹുമാനപ്പെട്ട വികാരി നന്ദി അറിയിച്ചു.

 ദേവാലയ നിര്മ്മാണത്തിന്റെ സുഗമമായ പ്രവര്ത്തനങ്ങള്ക്കുംവിശ്വാസികളുടെ ആത്മീയ ഉണര്‍‌വ്വിനുമായി തുടര്ച്ചയായുള്ള പ്രത്യേക പ്രാര്ത്ഥനകള് വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തില് നടന്നു വരുന്നു.

 ദേവാലയത്തിന്റെ നിര്മ്മാണ പ്രവര്ത്തനങ്ങള് തല്സമയം കാണുന്നതിനുള്ള സജ്ജീകരണങ്ങള്അണിയറയില് നടന്നു വരുന്നു.

Web: www.stthomassyronj.org