Breaking News

Trending right now:
Description
 
Nov 14, 2013

സിനിമാനടന്‍ അഗസ്റ്റിന്‍ അന്തരിച്ചു

Evana Peter
image മലയാള സിനിമയിലെ പ്രമുഖ നടനും നിര്‍മാതാവുമായിരുന്ന കോഴിക്കോട്‌ സ്വദേശി അഗസ്‌ററിന്‍ (56) അന്തരിച്ചു. സിനിമാതാരം ആന്‍ അഗസ്റ്റിന്റെ പിതാവാണ്‌. ഭാര്യ ആന്‍സി, ജീത്തുവാണ്‌ മറ്റൊരു മകള്‍. ഇരുന്നൂറ്റിഅന്‍പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഗസ്റ്റിന്‍ പക്ഷാഘാതത്തെത്തുടര്‍ന്ന്‌ കുറെ നാളായി ചികിത്സയിലായിരുന്നു. എന്നാല്‍, വീണ്ടും ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മടങ്ങിയെത്തിയിരുന്നു. ഇന്ത്യന്‍ റുപ്പി, ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌, ബാവൂട്ടിയുടെ നാമത്തില്‍, നഖങ്ങള്‍ എന്നിവ രോഗത്തില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിനുശേഷം അഭിനയിച്ച ചിത്രങ്ങളാണ്‌. ഈ വര്‍ഷം പൂര്‍ത്തിയാക്കിയ ഷട്ടര്‍ ആയിരുന്നു അവസാന ചിത്രം.

Augustine 1986-ല്‍ ആവനാഴി എന്ന ചിത്രത്തിലൂടെയാണ്‌ സിനിമാരംഗത്തെത്തുന്നത്‌. ആറാം തമ്പുരാനിലെ ബാപ്പു തുടങ്ങിയ ഒട്ടേറെ മുസ്ലിം വേഷങ്ങളില്‍ അഗസ്റ്റിന്‍ ശ്രദ്ധിക്കപ്പെട്ടു. റബേക്ക ഉതുപ്പ്‌ കിഴക്കേമല എന്ന സിനിമയില്‍ അഭിയനിക്കവേ രണ്ടാമതും പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്ന്‌ പട്ടാമ്പി വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ ചികിത്സയിലായിരുന്നു.