Breaking News

Trending right now:
Description
 
Nov 14, 2013

ഇന്റര്‍നെറ്റ്‌ ഉപയോഗത്തില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്‌

image ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം വരുന്ന എട്ടു മാസത്തിനുള്ളില്‍ 18.53 ശതമാനം വളര്‍ച്ച നേടുമെന്ന്‌ ഇന്റര്‍നെറ്റ്‌ ആന്‍ഡ്‌ മൊബൈല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയയുടെ റിപ്പോര്‍ട്ട്‌. 2014 ജുണ്‍ മാസമാകുന്നതോടെ 24.3 കോടി ജനങ്ങള്‍ ഇന്ത്യയില്‍ ഇന്റെര്‍നെറ്റ്‌ ഉപയോഗിക്കുമെന്നും മൊബൈലിലൂടെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണമായിരിക്കും കൂടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട്‌ പ്രകാരം 2014 ജൂണാകുന്നതോടെ 243 ലക്ഷം ജനങ്ങള്‍ ഇന്ത്യയില്‍ ഇന്റെര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ ലോകത്ത്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നതില്‍ രണ്ടാം സ്ഥാനക്കാരായ അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയാണ്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കൂടുതല്‍. 300 ലക്ഷം പേരാണ്‌ ചൈനയില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്‌. അമേരിക്കയില്‍ 207 ലക്ഷം പേര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.