Breaking News

Trending right now:
Description
 
Nov 13, 2013

ശിശുദിനം പ്രമാണിച്ച്‌ ചില്‍ഡ്രന്‍സ്‌ കോര്‍ണറുമായി ആമസോണ്‍ ഇന്ത്യ

image
ശിശുദിനം പ്രമാണിച്ച്‌ ആമസോണ്‍ ഇന്ത്യ പ്രത്യേക ചില്‍ഡ്രന്‍സ്‌ കോര്‍ണര്‍ അവതരിപ്പിക്കുന്നു. 12 വയസുവരെയുള്ള കുട്ടികള്‍ക്കായി 3,55,000 ത്തിലധികം ഉല്‍പന്നങ്ങളാണ്‌ ഈ സെക്ഷനില്‍ ആമസോണ്‍ ഇന്ത്യ സജ്ജീകരിച്ചിരിക്കുന്നത്‌.


പുസ്‌തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, സിനിമകള്‍, പാട്ടുകള്‍, ബേബി പ്രൊഡക്‌ട്‌സ്‌ തുടങ്ങി നിരവധി മേഖലകളിലെ ആഗോള ബ്രാന്റുകളെല്ലാം ആമസോണ്‍ ചില്‍ഡ്രന്‍സ്‌ കോര്‍ ണറില്‍ അണിനിരക്കുന്നുണ്ട്‌. ഷോപ്പിംഗ്‌ സൗകര്യത്തിനായി ചില്‍ഡ്രന്‍സ്‌ കോര്‍ണര്‍ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌. വിവിധ പ്രായക്കാര്‍ക്ക്‌ വേണ്ട ഉല്‍പന്നങ്ങള്‍ മാത്രമായി തിരയാനും സൗകര്യമുണ്ട്‌.



ലിഗോ, ഫണ്‍സ്‌കൂള്‍, ഹോട്ട്‌ വീല്‍സ്‌, ബാര്‍ബി, ഫിഷര്‍-പ്രൈസ്‌, മെലിസ ആന്റ്‌ ഡഗ്‌ തുടങ്ങിയ 80 മുന്‍നിര ബ്രാന്റുകളില്‍ നിന്നായി 10,500 കളിപ്പാട്ട വിഭാഗ ഉല്‍പന്നങ്ങള്‍ ചില്‍ഡ്രന്‍സ്‌ കോര്‍ണറിലുണ്ട്‌.



ശിശുദിനം പ്രമാണിച്ച്‌ തെരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ക്ക്‌ നവംബര്‍ 12 മുതല്‍ 17 വരെ 30 മുതല്‍ 50 ശതമാനം വരെ ഇളവും ആമസോണ്‍ ഇന്ത്യ നല്‍കുന്നുണ്ട്‌. സന്ദര്‍ശിക്കുക: ംംം.മാമ്വീി.ശി