Breaking News

Trending right now:
Description
 
Nov 13, 2013

വിന്‍ഡോസ്‌ എക്‌സ്‌പിയ്‌ക്ക്‌ മൈക്രോസോഫ്‌റ്റ്‌ പിന്തുണ 2014 ഏപ്രില്‍ 8 വരെ മാത്രം

34,000 ഇന്ത്യന്‍ പൊതുമേഖല ബാങ്ക്‌ ശാഖകള്‍ ഇപ്പോള്‍ വിന്‍ഡോസ്‌ എക്‌സ്‌പിയില്‍ തന്നെ
image മൈക്രോസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ തങ്ങളുടെ പഴയ ഓപ്പറേറ്റിംഗ്‌ സിസ്റ്റം വിന്‍ ഡോസ്‌ എക്‌സ്‌പിയ്‌ക്ക്‌ നല്‍കുന്ന സേവന പിന്തുണ 2014 ഏപ്രില്‍ 8 വരെ മാത്രം. പക്ഷെ ഇന്ത്യന്‍ പൊതുമേഖല ബാങ്കുകളുടെ 34115 ശാഖകളില്‍ 40 മുതല്‍ 70 ശതമാനം വരെ കംപ്യൂട്ടറുകള്‍ ഇപ്പോഴും ഈ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഉപയോഗിക്കുന്നു. ബാങ്കിംഗ്‌ മേഖലയി ല്‍ സേഫ്‌റ്റ്‌വെയര്‍ ഉപയോഗം സംബന്ധിച്ച്‌ അസെന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ്‌ നടത്തിയ പഠനത്തിലാണ്‌ ഈ കണ്ടെത്തല്‍.
മൈക്രോസോഫ്‌റ്റ്‌ തങ്ങളുടെ പഴയ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനുള്ള പിന്തുണ പിന്‍വലിക്കുന്നതോടെ ഇത്തരം ശാഖകളിലെ ബാങ്കിംഗ്‌ സേവനങ്ങള്‍ ബാധിക്കപ്പെട്ടേക്കാനിടയുണ്ട്‌. ബാങ്കുകളുടെ പുതിയ ഇലക്‌ട്രോണിക്‌ കെവൈസി സംവിധാനം എക്‌സ്‌പിയില്‍ പ്രവര്‍ത്തിക്കുകയില്ല. ബാങ്കിംഗ്‌ മാനദണ്‌ഡങ്ങളനുസരിച്ചുള്ള ബയോമെട്രിക്‌ ഉപകരണങ്ങളും എക്‌സ്‌പിയില്‍ പ്രവര്‍ത്തിക്കില്ല.
അധികവും ഗ്രാമീണ മേഖലയിലെ ശാഖകളിലാണ്‌ പഴയ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഉപയോഗിക്കുന്നത്‌. മൈക്രോസോഫ്‌റ്റിന്റെ പിന്തുണ അവസാനിക്കാന്‍ കേവലം 100 പ്രവൃത്തി ദിവസങ്ങള്‍ മാത്രം ഇനി ബാക്കി. ഇതിനുള്ളില്‍ പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലേക്ക്‌ മാറുക എന്നതാണ്‌ പോംവഴി.
വിന്‍ഡോസ്‌ എക്‌സ്‌പിയില്‍ നിന്ന്‌ മാറി പുതിയ ഒഎസ്‌ ഉപയോഗിക്കാന്‍ ഞങ്ങള്‍ ഏറെക്കാലമായി ഉപയോക്താക്കളോട്‌ അഭ്യര്‍ത്ഥിച്ചു വരികയാണ്‌. വിന്‍ഡോസ്‌ 8.1 പോലെയുള്ള പുതിയ ഓഎസുകള്‍ കൂടുതല്‍ സുരക്ഷിതവും പുതിയ കാലത്തെ ബാങ്കിംഗ്‌ സാങ്കേതിക വിദ്യകളെ എല്ലാം പിന്തുണയ്‌ക്കാന്‍ പോന്നതുമാണ്‌.