Breaking News

Trending right now:
Description
 
Nov 13, 2013

അയത്തുള്ള അലി ഖമേനി ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമസ്ഥന്‍

image ഇറാനിലെ പരമോന്നത നേതാവ്‌ അയത്തുള്ള അലി ഖമേനി വമ്പന്‍ ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമസ്ഥന്‍കൂടിയാണെന്ന്‌ റിപ്പോര്‍ട്ട്‌. റിയല്‍എസ്റ്റേറ്റ്‌, എണ്ണ, ടെലി കമ്യൂണിക്കേഷന്‍ തുടങ്ങിയ പ്രമുഖ മേഖലകളില്‍ നിക്ഷേപമുള്ള സെതാദ്‌ എന്ന കമ്പനിയെക്കുറിച്ച്‌ വളരെക്കുറച്ചുപേര്‍ക്കു മാത്രമേ അറിവുള്ളൂ. കമ്പനിയുടെ ആസ്‌തി 9500 കോടി ഡോളര്‍ വരുമെന്ന്‌ റോയിട്ടേഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ എണ്ണ കയറ്റുമതിയേക്കാള്‍ വലിയ തുകയാണിത്‌. കഴിഞ്ഞവര്‍ഷം 6700കോടി ഡോളറിന്റെ എണ്ണയാണ്‌ ഇറാന്‍ കയറ്റുമതി ചെയ്‌തത്‌. ഖമേനിയുടെ മുന്‍ഗാമി അയത്തുള്ള ഖൊമെയ്‌നിയാണ്‌ 1989ല്‍ സെതാദ്‌ സ്ഥാപിച്ചത്‌. 79-ലെ ഇസ്‌ലാമിക വിപ്ലവത്തെത്തുടര്‍ന്ന്‌ ആള്‍ക്കാര്‍ ഒഴിഞ്ഞുപോയ ഭൂമികള്‍ ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കമ്പനി സ്ഥാപനം. ഭൂമി വിറ്റുകിട്ടുന്ന തുക പാവങ്ങള്‍ക്കു വിതരണം ചെയ്യണമെന്നായിരുന്നു തീരുമാനം. ഇറാക്കുമായുള്ള എട്ടു വര്‍ഷം നീണ്ട യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കും കമ്പനിയുടെ ലാഭം വീതിച്ചു നല്‌കാന്‍ പിന്നീടു തീരുമാനിച്ചു. എന്നാല്‍, പല ഭൂമിയും ഏറ്റെടുത്തത്‌ അനധികൃതമായിട്ടാണെന്ന്‌ റോയിട്ടേഴ്‌സ്‌ പറയുന്നു. ഇന്ന്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ മാത്രം കമ്പനിക്ക്‌ 5200കോടി ഡോളറിന്റെ ആസ്‌തിയുണ്ട്‌. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ലക്ഷ്യമിട്ട്‌ കമ്പനി മറ്റു മേഖലകളിലേക്കും ശ്രദ്ധതിരിച്ചു തുടങ്ങിയത്‌ കഴിഞ്ഞ വര്‍ഷങ്ങളിലാണ്‌.