Breaking News

Trending right now:
Description
 
Nov 13, 2013

ഉഷ അനന്തസുബ്രഹ്മണ്യം മഹിളാബാങ്ക്‌ മേധാവി

image വനിതകളുടെ ആദ്യ ബാങ്കിന്റെ ചെയര്‍പേഴ്‌സണ്‍ ആന്‍ഡ്‌ മാനജിംഗ്‌ ഡയറക്‌ടറായി ഉഷ അനന്തസുബ്രഹ്മണ്യത്തെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അവര്‍ ഇന്നലെ ചുമതലയേറ്റു. ബാങ്കിംഗ്‌ രംഗത്ത്‌ 31 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ഉഷ വിവിധ ബാങ്കുകളിലും മറ്റുമായി ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പറേഷനിലായിരുന്നു തുടക്കം. പിന്നീട്‌ ബാങ്ക്‌ ഓഫ്‌ ബറോഡയുടെ സ്‌പെഷലിസ്റ്റ്‌ ഓഫീസറായി. ഇതുവരെ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മഹിളാ ബാങ്ക്‌ രൂപീകരിക്കുന്നതിനു മുന്നോടിയായുളള സമിതിയില്‍ അവര്‍ അംഗമാകുകയും ചെയ്‌തു. നിശ്ചിത സമയത്തിനുള്ളില്‍ത്തന്നെ ബാങ്ക്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കഴിഞ്ഞതോടെ ന്യൂഡല്‍ഹി ആസ്‌ഥാനമായുള്ള പുതിയ ബാങ്കിന്റെ തലപ്പത്ത്‌ എത്താന്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ചിദംബരത്തിന്റെ വാഗ്‌ദാനമായിരുന്നു മഹിളാ ബാങ്ക്‌. ജൂണില്‍ റിസര്‍വ്‌ ബാങ്ക്‌ തത്ത്വത്തില്‍ അനുമതി നല്‍കി. 1000 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനമാണ്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്‌.