Breaking News

Trending right now:
Description
 
Nov 12, 2013

നഴ്‌സിന്റെ ആത്മഹത്യ: ജോലി തട്ടിപ്പുക്കാരനെതിര കൊലകുറ്റത്തിന്‌ കേസെടുക്കണമെന്ന്‌യുഎന്‍എ

image
കുവൈറ്റില്‍ നഴ്‌സിംഗ്‌ ജോലി വാഗ്‌ദാനം നല്‌കി കബളിപ്പിച്ചതിനെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌ത കൊല്ലം സ്വദേശിയായ നഴ്‌സ്‌ ടിന്റുവിന്റെ മരണത്തില്‍ യുഎന്‍എ ദുഃഖം രേഖപ്പെടുത്തി. കുവൈറ്റില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ടിന്റുവില്‍ നിന്ന്‌ 213000 രൂപ കൊല്ലം സ്വദേശി തട്ടിയെടുത്തിരുന്നു. കൊല്ലം സ്വദേശിയായ വിഗ്നേഷ്‌ എന്ന വാവച്ചന്റെ ഭാര്യ കുവൈറ്റില്‍ നഴ്‌സാണ്‌. ഇവരെ ഉപയോഗിച്ച്‌ ജോലി വാങ്ങി തരാമെന്ന്‌ വാഗ്‌ദാനം ചെയ്‌തു പലരില്‍ നിന്ന്‌ ലക്ഷങ്ങളാണ്‌ ഇയാള്‍ തട്ടിയെടുത്തത്‌. ഇയാള്‍ക്കെതിരെ കൊലകുറ്റത്തിനെതിരെ കേസെടുക്കണമെന്ന്‌ യുഎന്‍എയുടെ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും തൊഴില്‍ മന്ത്രിക്ക്‌ യുഎന്‍എ കത്തയച്ചു
കേരളത്തില്‍ ്‌അനധികകൃത ജോലി റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ 10 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ്‌ നഴ്‌സുമാരില്‍ നിന്ന്‌ ജോലി വാഗ്‌ദാനം നല്‌കി തട്ടിയെടുത്തിരിക്കുന്നത്‌. ഇവര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന്‌ സംസ്ഥാന സെക്രട്ടറി സുദീപ്‌ എം. വി അവശ്യപ്പെട്ടു. കേരളത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക്‌ മാന്യമായ ശമ്പളം ലഭിക്കാത്തതും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഇല്ലാത്തതും മൂലമാണ്‌ നഴ്‌സുമാര്‍ ഇത്തരം തൊളില്‍ തട്ടിപ്പിന്‌ ഇരയാകുന്നതെന്ന്‌ യുഎന്‍എ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. തട്ടിപ്പുക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും സര്‍ക്കാര്‍ നിതാന്ത ജാഗ്രത പുലര്‍ത്തുകയും ചെയ്‌താല്‍ തട്ടിപ്പുകള്‍ ഒരു പരിധി വരെ തടയാന്‍ ആകും.