Breaking News

Trending right now:
Description
 
Nov 12, 2013

പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എക്‌സോട്ടിക്‌ ബോള്‍ വര്‍ണ്ണാഭമായി.

Sinjo Nellissery
image വിയന്ന: ഓസ്‌ട്രിയയിലെ പ്രഥമ എക്‌സോട്ടിക്‌ സൂപ്പര്‍മാര്‍ക്കറ്റായ പ്രോസി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതിനായി ആരംഭിച്ചിട്ടുള്ള പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എക്‌സോട്ടിക്‌ ബോള്‍ വര്‍ണ്ണാഭമായി. വിവിധങ്ങളും വ്യത്യസ്‌തവുമായ സംസ്‌കാരങ്ങളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തി നടത്തിയ ബോള്‍ വിയന്ന്‌ നിവാസികള്‍ക്ക്‌ വേറിട്ട അനുഭവും തദ്ദേശീയ ജീവിതവും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയുമായി.

ഓസ്‌ട്രിയയിലെ ഭരണകക്ഷിയായ എസ്‌ പി ഒ യുടെ നേതാവും വിയന്നയിലെ ശാസ്‌ത്ര സാംസ്‌കാരിക കമ്മിറ്റിയുടെ ചെയര്‍മാനുമായ എര്‍നെസ്റ്റ്‌ വോളര്‍ ബോളിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഗ്രേഷ്‌മ പള്ളിക്കുന്നേലും അബല്‍ തോമസും മോഡറേറ്റര്‍മാരായ ഷോയയില്‍ പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ്‌ പള്ളിക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. ബാദിന്‍ കമ്പനിയുടെ ആമുഖത്തോടെ ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി. സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന� നൃത്തനൃത്യങ്ങളോടെയും വാദ്യമേളത്തോടെയും വേദി ബോള്‍ ഡാന്‍സിനു വേണ്ടി തുറന്നു കൊടുത്തു.

ഭാരതീയ ക്ലാസിക്കല്‍ ഡാന്‍സ്‌, ലാറ്റിനോ ഫ്യുഷന്‍, ആഫ്രിക്കന്‍ ആക്രോബാറ്റസ്‌ എന്നിവ ഏറെ ശ്രദ്ധേയമായി. യുറോപ്പിലെ വിവിധ രാജ്യങ്ങളി� നിന്നും, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍നിന്നുമുള്ള കലാകാരന്മാരോടൊപ്പം മലയാളികള്‍ അവതരിപ്പിച്ച ഡാന്‍സ്‌ ഫ്യുഷന്‍ വ്യത്യസ്‌ത പുലര്‍ത്തി.

പ്രോസി ഗ്ലോബല്‍ ചാരിറ്റി രാജ്യാന്തരമായി എ�ാവര്‍ഷവും നടത്തിവരു� ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ ഊര്‍ജ്ജം പകരുവാനാണ്‌ എ ജേര്‍ണി എറൗണ്ട്‌ ദ വേള്‍ഡ്‌ എന്ന്‌ നാമകരണം ചെയ്‌ത ഷോ സംഘടിപ്പിച്ചത്‌. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്ത വര്‍ഷം നേപ്പാളിലാണ്‌ സൗജന്യ ഭവനങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കുന്നത്‌.