Breaking News

Trending right now:
Description
 
Nov 12, 2013

ക്രിസ്റ്റീന തോമസ് മിസ് മലയാളി നോര്‍ത്ത് അമേരിക്ക കോ-ഓര്‍ഡിനേറ്റര്‍

Mathew Moolacheril
image


ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) ഗ്ലോബല്‍ കമ്മിറ്റിയുടെ ഏറ്റവും നൂതനവും അടുത്തുവരുന്നതുമായ മിസ് മലയാളി വേള്‍ഡ് വൈഡ്  ഗ്ലോബല്‍ മലയാളി മങ്ക മത്സരത്തിന്റെ പ്രിലിമിനറി മത്സരമായ മിസ് മലയാളി നോര്‍ത്ത് അമേരിക്കയുടെ ഡാലസ്സില്‍ നടക്കുന്ന മത്സരത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ക്രിസ്റ്റീന തോമസ്സിനെ തിരഞ്ഞെടുത്തതായി റീജിയന്‍ പ്രസിഡന്റ് ഏലിയാസ് കുട്ടി പത്രോസും, മിസ് മലയാളി ഗ്ലോബല്‍ കമ്മിറ്റിയംഗം പി.സി മാത്യുവും അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മത്സരത്തിന്റെ എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാനതീയതിയായ നവംബര്‍ 15-ന് മുമ്പ് ക്രിസ്റ്റീനയുമായി ബന്ധപ്പെടേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്രിസ്റ്റീന തോമസ് : 214 727 0460;www.missmalayalee.com