Breaking News

Trending right now:
Description
 
Nov 12, 2013

മിനി ശാന്തിമോന്റെ സംസ്‌കാരം നാളെ രാവിലെ പതിനൊന്നിന്‌

image കഴിഞ്ഞ ദിവസം നിര്യാതയായ മിനി ശാന്തിമോന്റെ (45) സംസ്‌കാരം നാളെ രാവിലെ പതിനൊന്നിന്‌ മിഡില്‍സെക്‌സ്‌ അക്‌സ്‌ബ്രിജ്‌ സെന്റ്‌ ബെര്‍ണാഡ്‌സ്‌ കാത്തലിക്‌ ചര്‍ച്ചില്‍ (St Bernadette's Catholic Church, 160 Long Lane, Uxbridge, Middlesex UB10 0EH). മലയാളം കുര്‍ബാനയോടെയായിരിക്കും ചരമശുശ്രൂഷകള്‍. ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ നോര്‍ത്ത്‌ വുഡ്‌ സിമട്രിയില്‍ സംസ്‌കാരം നടത്തും.

ഫാ. തോമസ്‌ പാറയടി എംഎസ്‌ടി, ഫാ. റോയി പാലാട്ടി സിഎംഐ, ഫാ. ജോര്‍ജ്‌ പനയ്‌ക്കല്‍, ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ ചരമശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‌കും.

ദീപികയില്‍ പത്രാധിപസമിതി അംഗമായിരുന്ന ശാന്തിമോന്റെ ഭാര്യയാണ്‌ മിനി. അതുല്‍, ആഷിക്‌ എന്നിവരാണ്‌ മക്കള്‍. പിറവം സ്വദേശിയായ മിനി എട്ടുവര്‍ഷം മുമ്പാണ്‌ യുകെയിലെത്തിയത്‌. സെറിബ്രല്‍ അന്യൂറിസം മൂലം കുഴഞ്ഞുവീണ്‌ മരിക്കുകയായിരുന്നു.