Breaking News

Trending right now:
Description
 
Oct 22, 2012

കോര്‍പറേഷന്‍ ബാങ്കിന്റെ ഉല്‍സവകാല ആനുകൂല്യങ്ങള്‍

image ഉല്‍സവകാലം പ്രമാണിച്ച്‌ ഇടപാടുകാര്‍ക്ക്‌ ബാങ്ക്‌ ആനുകൂല്യങ്ങള്‍. ഭവന, വാഹന വായ്‌പകള്‍ ഒന്നിച്ചെടുക്കുമ്പോള്‍ വാഹന വായ്‌പാ പലിശ നിരക്കില്‍ 0.25 ശതമാനം ഡിസ്‌കൗണ്ട്‌്‌ ലഭിക്കും, പ്രോസസിംഗ്‌ ഫീസില്‍ പൂര്‍ണ ഇളവ്‌, ചെറുകിട ഇടത്തരം യൂണിറ്റുകള്‍ക്ക്‌ പലിശ നിരക്കില്‍ ഇളവ്‌ എന്നിവയാണ്‌ ബാങ്ക്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറകടറുമായ അജയ്‌കുമാര്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ബൊനാന്‍സ ഓഫറുകള്‍.

വീടോ ഫ്‌ളാറ്റോ പണിയാനും പണി പൂര്‍ത്തിയായവ വാങ്ങാനും 50 ലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ക്ക്‌ ഫ്‌ളോട്ടിംഗ്‌ നിരക്കില്‍ 10.50 ശതമാനം പലിശ. മറ്റു ബാങ്കുകളില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ എടുത്തിട്ടുള്ള ഭവനവായ്‌പ കോര്‍പറേഷന്‍ ബാങ്കിലേക്കു മാറ്റുമ്പോഴും ഇതേ നിരക്കു മാത്രം. ഒരു കോടി രൂപ വരെയുള്ള വായ്‌പയ്‌ക്ക്‌ 10.75 ശതമാനവും ഒരു കോടിക്കു മുകളില്‍ 11 ശതമാനവുമാണു പലിശ നിരക്ക്‌. വാഹനങ്ങള്‍ വാങ്ങുന്നതിന്‌ അഞ്ചു വര്‍ഷം വരെ 11.25 ശതമാനവും ഏഴു വര്‍ഷത്തേക്ക്‌ 11.75 ശതമാനവുമാണു നിരക്ക്‌. ഈ ആനുകൂല്യങ്ങള്‍ക്കു പുറമെയാണു ഭവന, വാഹന വായ്‌പകള്‍ ഒന്നിച്ചെടുക്കുമ്പോള്‍ 0.25 ശതമാനം ഇളവ്‌.