Breaking News

Trending right now:
Description
 
Nov 12, 2013

അധികാരത്തില്‍ ആരുവന്നാലും രാജ്യത്തെ നന്നായി നയിക്കണം: ഇന്ദിരാ നൂയി

image അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ആര്‌ അധികാരത്തില്‍ വന്നാലും രാജ്യത്തെ നന്നായി നയിക്കുമെന്നാണു പ്രതീക്ഷയെന്നു പെപ്‌സി കോള കമ്പനി മേധാവി ഇന്ദിരാ നൂയി. രാജ്യം 7-8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. അധികാരത്തില്‍ ആരു വരുന്നു എന്നതല്ല, അവര്‍ രാജ്യത്തെ നന്നായി നയിക്കുമോ എന്നതാണ്‌ വിഷയം. ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴാണ്‌ അവര്‍ ഇങ്ങനെ പ്രതികരിച്ചത്‌. പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ നരേന്ദ്ര മോഡിയെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായമെന്നു ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറി. ഞാന്‍ ഒരുവലിയ ബഹുരാഷ്‌ട്ര കമ്പനിയുടെ മേധാവിയാണ്‌. ഇന്ത്യയുടെ വളര്‍ച്ചയാണ്‌ ആഗ്രഹിക്കുന്നത്‌. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വിജയമാണ്‌ വേണ്ടത്‌. പൂര്‍ണമായും തൊഴില്‍ നല്‍കുന്ന 7-8% വളര്‍ച്ചയാണ്‌ വേണ്ടത്‌. ഈ ലക്ഷ്യം നേടാനായി ഞങ്ങളുടെ ഭാഗത്തു നിന്നുള്ള നിക്ഷേപമിറക്കും. 2020 ഓടെ 30,000 കോടി നിക്ഷേപമിറക്കാനുള്ള തീരുമാനത്തിന്‌ രാഷ്‌ട്രീയ സാഹചര്യങ്ങളുമായി ബന്ധമില്ല. തെരഞ്ഞടുപ്പല്ല ഞങ്ങളെ നയിക്കുന്നത്‌, ഇന്ത്യയുടെ സാധ്യതകളാണെന്ന്‌ നൂയി വ്യക്‌തമാക്കി. 2ജിയും കല്‍ക്കരിയും ഇന്ത്യയെ ബാധിച്ചുവോ എന്നു ചോദിച്ചപ്പോള്‍ ഉണ്ട്‌, ഇല്ല എന്നായിരുന്നു മറുപടി. ഒരു കൈ നല്ലതാണെങ്കില്‍ മറുകൈ ചീത്തയായേക്കാം. കാര്യങ്ങള്‍ എങ്ങനെ പോകുമെന്നു കാത്തിരുന്നു കാണാം. അടിസ്ഥാനതലത്തില്‍ കാര്യങ്ങള്‍ പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.