Breaking News

Trending right now:
Description
 
Oct 22, 2012

ഇന്ത്യന്‍ നഴ്‌സസ്‌ യൂണിയന്‍ കണ്ണൂരില്‍ സമരം വ്യാപിപ്പിക്കുന്നു

image കണ്ണൂര്‍: കോതമംഗലം നഴ്‌സസ്‌ സമരപോരാട്ടത്തിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ നഴ്‌സസ്‌ യൂണിയന്‍ കണ്ണൂരില്‍ സമരം വ്യാപിപ്പിക്കുന്നു.

കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരും ഇന്ത്യന്‍ നഴ്‌സസ്‌ യൂണിയന്റെ കീഴില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. രാവിലെ എട്ടിന്‌ ലൂര്‍ദ്‌ ആശുപത്രിയില്‍നിന്നാരംഭിച്ച സമരം കൊയ്‌ലി, ആശിര്‍വാദ്‌, സ്‌പെഷ്യാലിറ്റി ആശുപത്രി, ധനലക്ഷ്‌മി ആശുപത്രി എന്നിവടങ്ങളിലേക്കും വ്യാപിച്ചു. ഐഎന്‍ഐ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ഷിഹാബ്‌ ആണ്‌ സമരത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. ഏകദേശം അഞ്ഞൂറോളം നേഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുത്തു.

ബലരാമന്‍ റിപ്പോര്‍ട്ട്‌ പ്രകാരമുള്ള വേതനം, സര്‍ക്കാര്‍ ആശുപത്രിയില്‍ തുടര്‍ന്നുപോരുന്ന ഷിഫ്‌റ്റ്‌ സമയം, വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള നേഴ്‌സുമാര്‍ക്ക്‌ കുറഞ്ഞത്‌ 10 ശതമാനം വേതനവര്‍ധനവ്‌ എന്നിവയാണ്‌ സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍.

ഇനിയും സര്‍ക്കാരും സ്വകാര്യമാനേജ്‌മെന്റുകളും നേഴ്‌സുമാരെ ചൂഷണം ചെയ്യുന്നത്‌ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ കേരളത്തിലെ മറ്റു ജില്ലകളിലേക്കുകൂടി സമരം വ്യാപിപ്പിക്കുമെന്ന്‌ മുഹമ്മദ്‌ ഷിഹാബ്‌ അറിയിച്ചു.

ഐഎന്‍എ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രജിത്‌ കൃഷ്‌ണന്‍കുട്ടി