Breaking News

Trending right now:
Description
 
Oct 22, 2012

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കോര്‍ക്ക്‌ യൂണിറ്റ്‌ ശിശുദിനത്തോടനുബന്ധിച്ച്‌ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം

image കോര്‍ക്ക്‌: ചാച്ചാജി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്ന നവംബര്‍ 14ന്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കോര്‍ക്ക്‌ യൂണിറ്റ്‌ ഓള്‍ അയര്‍ലന്‍ഡിലെ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 10 ശനിയാഴ്‌ച രാവിലെ 11 മുതല്‍ 1 വരെ വില്‍ട്ടണ്‍ ലൈബ്രറി ഹാളിലാണ്‌ മത്സരങ്ങള്‍ നടത്തുക. രണ്ടു വിഭാഗങ്ങളിലായി കുട്ടികളെ തിരിച്ചാണ്‌ മത്സരങ്ങള്‍ നടത്തുന്നത്‌. 4-7 വയസ്സുവരെയുള്ള കുട്ടികള്‍ ആദ്യ വിഭാഗത്തിലും 8-12 വയസ്സുവരെയുള്ള�കുട്ടികള്‍ രണ്ടാം വിഭാഗത്തിലും. ആദ്യ വിഭാഗത്തിലെ കുട്ടികള്‍ക്ക്‌ കളറിംഗും രണ്ടാം വിഭാഗത്തിലെ കുട്ടികള്‍ക്ക്‌ ചിത്രം വരച്ച്‌ കളര്‍ ചെയ്യുക എന്നതും.

വിശദവിവരങ്ങള്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കോര്‍ക്ക്‌ യൂണിറ്റിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 5-അഞ്ചിന്‌ മുമ്പായി കൗണ്‍സില്‍ ഭാരവാഹികളെ വിവരം അറിയിക്കുക.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കോര്‍ക്ക്‌ യൂണിറ്റ്‌ നവംബര്‍ 1-ന്‌ കേരളപ്പിറവി ദിനവും ആഘോഷിക്കുന്നു. ചിത്രരചനാ മത്സരത്തിന്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

http://www.wmccork.com/

ബാബു കുരുവിള -0879793450 ജയ്‌സണ്‍ ജോസഫ്‌ -0870642676 ഹാരി തോമസ്‌ -0879769468 തോമസ്‌ ചാക്കോ -0871676932