Breaking News

Trending right now:
Description
 
Nov 09, 2013

ചന്ദ കൊച്ചാര്‍ ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിത

image ഐസിഐസിഐ ബാങ്ക്‌ മാനേജിംഗ്‌ ഡയറക്ടറും സിഇഒയുമായ ചന്ദ കൊച്ചാര്‍ ബിസിനസ്‌ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിത. തുടര്‍ച്ചയായി മൂന്നാം തവണയാണ്‌ കൊച്ചാറിനെ ശക്തയായ വനിതയായി ഫോര്‍ച്യൂണ്‍ മാസിക തെരഞ്ഞെടുക്കുന്നത്‌. ആക്‌സിസ്‌ ബാങ്കിന്റെ ശിഖ ശര്‍മ്മ രണ്ടും കാപ്‌ജമിനി ഇന്ത്യയുടെ അരുണ ജയന്തി മൂന്നാം സ്ഥാനവും നേടി. 1984 ലാണ്‌ കൊച്ചര്‍ ഐസിഐസിഐ ബാങ്കില്‍ മാനേജ്‌മെന്റ്‌ ട്രെയിനിയായി ബാങ്കിങ്‌ സേവനം ആരംഭിക്കുന്നത്‌. ബാങ്കിംഗ്‌ മേഖലയിലെ സംഭാവനകള്‍ക്ക്‌ രാഷ്‌ട്രം പദ്‌മഭൂഷന്‍ പുരസ്‌കാരം നല്‍കി കൊച്ചറിനെ ആദരിച്ചിരുന്നു. ഫോര്‍ച്യൂണ്‍ മാസിക പ്രസിദ്ധീകരിച്ച ബിസിനസ്‌ മേഖലയിലെ ശക്തയായ വനിതകളുടെ ആദ്യ 50 പേരുടെ പട്ടികയില്‍ മലയാളികളാരുമില്ല. എന്നാല്‍ ഇന്ത്യന്‍ ബിസിനസ്‌ മേഖലയില്‍ സ്‌ത്രീകളുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതായി മാഗസിന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. നാലും അഞ്ചും സ്ഥാനങ്ങളില്‍ യഥാക്രമം അപ്പോളോ ഹോസ്‌പിറ്റല്‍സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ പ്രീത റെഡ്ഡിയും ട്രാക്‌ടേഴ്‌സ്‌ ആന്‍ഡ്‌ എക്വിപ്‌മെന്റ്‌ ലിമിറ്റഡ്‌ സിഇഒ മല്ലിക ശ്രീനിവാസനുമാണ്‌.