Breaking News

Trending right now:
Description
 
Nov 09, 2013

നോര്‍ക്ക റൂട്ട്‌സ്‌ വൈസ്‌ ചെയര്‍മാന്‍ സി.കെ. മേനോന്‌ `ഇന്‍കാസ്‌' സ്വീകരണം നല്‍കി

image
ദോഹ: നോര്‍ക്ക റൂട്ട്‌സ്‌ വൈസ്‌ ചെയര്‍മാനായി കേരള സര്‍ക്കാര്‍ നോമിനേറ്റ്‌ ചെയ്‌ത ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ്‌ സി.കെ. മേനോന്‌ ദോഹ മാരിയറ്റ്‌ ഹോട്ടലില്‍ `ഇന്‍കാസ്‌' സ്വീകരണം നല്‍കി.

ഇന്‍കാസ്‌ പ്രസിഡന്റ്‌ ജോപ്പച്ചന്‍ തെക്കേക്കുറ്റ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം നിര്‍വഹിച്ചു. കെപിസിസി വൈസ്‌പ്രസിഡന്റ്‌ എം.എം. ഹസന്‍, വി.ഡി. സതീശന്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്‌മണ്യന്‍, സെക്രട്ടറിമാരായ അജയ്‌ മോഹന്‍, മാന്നാര്‍ അബ്‌ദുള്‍ ലത്തീഫ്‌, ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ്‌ സി.കെ. മേനോന്‍, ജനറല്‍ സെക്രട്ടറി ഷെരീഫ്‌ കുഞ്ഞ്‌, മുന്‍ മന്ത്രി ബാബു ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി.കെ. മേനോനെ രമേശ്‌ ചെന്നിത്തല പൊന്നാട അണിയിച്ചു. ഇന്‍കാസ്‌ സെക്രട്ടറി അഡ്വ. സോനു അഗസ്റ്റിന്‍ സ്വാഗതം പറഞ്ഞു.