Breaking News

Trending right now:
Description
 
Nov 09, 2013

ജോയി ഇട്ടന്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍

Mathew Moolacheril
image


ന്യൂയോര്‍ക്ക്: ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ച് ഈ മാസം മൂന്നാംതീയതി നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്റെ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി ജോയി ഇട്ടനെ തിരഞ്ഞെടുത്തതായി ന്യൂയോര്‍ക്ക് റീജിയന്‍ സെക്രട്ടറി സുനില്‍ നായര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ന്യൂയോര്‍ക്കിലെ കലാ-സാംസ്കാരിക, സാമൂഹിക രംഗങ്ങളില്‍ തിളങ്ങി നില്ക്കുന്ന ജോയി ഇട്ടന്‍ 2014 ജൂലൈയില്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനറും, വെസ്റ്റ് ചെസ്റ്റര്‍ അസോസിയേഷന്‍ പ്രസിഡന്റും കൂടിയാണ്.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ.എസ്.യു പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് രാഷ്ട്രീയ രംഗത്ത് എത്തിയ അദ്ദേഹം കേരള യൂണിവേഴ്സിറ്റി കൗണ്‍സിലര്‍ , കെ.എസ്.യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി മെംബര്‍ , വവിധ ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റ്, മലങ്കര സിറിയന്‍ യാക്കോബായ സെന്റര്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി, യോങ്കേഴ്സ് സെന്റ് ജോണ്‍സ് യാക്കോബായ ചര്‍ച്ച് മുന്‍ ട്രസ്റ്റീ എന്നീ നിലകളില്‍ പ്രവര്‍ത്തിപരിചയമുള്ളയാളും; കൂടാതെ ഇപ്പോള്‍ യോങ്കേഴ്സിലുള്ള സെന്റ് ജോണ്‍സ് യാക്കോബായ ചര്‍ച്ച് മാനേജിങ് കമ്മിറ്റി മെംബര്‍ , സിറിയന്‍ മലങ്കര യാക്കോബായ ആര്‍ച്ച് ഡയോസിസ് ബില്‍ഡിങ് കമ്മിറ്റി മെംബര്‍ കൂടിയാണ്.

ഫൊക്കാന ന്യൂയോര്‍ക്ക് നേതൃത്വം തന്നിലേല്പിച്ച ഈ സ്ഥാനം അതിന്റേതായ ഉത്തരവാദിത്വത്തോടും കര്‍ത്തവ്യ ബോധത്തോടും കൂടി കാത്തു സൂക്ഷിക്കുമെന്നും ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി തന്നാലാവുംവിധം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സില്‍ സ്ഥിരതാമസമാക്കിയ ശ്രീ. ജോയി എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. ഭാര്യ ജെസ്സി. ആന്‍മേരി, എലിസബേത്ത്, ജോര്‍ജ്ജ് ഇമ്മാനുവേല്‍ എന്നീ മൂന്നു മക്കളുടെ പിതാവായ അദ്ദേഹം ഷെവലിയാര്‍ ജോര്‍ജ്ജ് പാടിയേടത്തിന്റെ സഹോദരന്‍ കൂടി ആണ്.

അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തന മികവ് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന് മുതല്‍ക്കൂട്ടാകുമെന്ന് ന്യൂയോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കെയാര്‍ക്കെ അഭിപ്രായപ്പെട്ടു.