Breaking News

Trending right now:
Description
 
Nov 08, 2013

6 സ്‌മാര്‍ട്ട്‌ ഫോണുകള്‍ക്കു കൂടി ഗ്യാലക്‌സി ഗിയര്‍ സാംസങ്‌ ലഭ്യമാക്കുന്നു

image
മൊബൈല്‍ സാങ്കേതിക വിദ്യയിലെ പുത്തന്‍ തരംഗമായ ഗ്യാലക്‌സി ഗിയര്‍ സൗകര്യം സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേഷനിലൂടെ 6 സ്‌മാര്‍ട്ട്‌ ഫോണുകള്‍ക്കു കൂടി സാംസങ്‌ ലഭ്യമാക്കുന്നു. ഗ്യാലക്‌സി എസ്‌4 ഉപയോക്താക്കള്‍ക്കുള്ള അപ്‌ഡേറ്റ്‌ ഇപ്പോള്‍ തന്നെ ലഭ്യമാണ്‌. ഗ്യാലക്‌സി എസ്‌3, ഗ്യാലക്‌സി നോട്ട്‌2, ഗ്യാലക്‌സി എസ്‌4 മിനി, ഗ്യാലക്‌സി മെഗാ5.8, ഗ്യാലക്‌സി എസ്‌4 സൂം എന്നീ സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ ഈ മാസം തന്നെ ഗ്യാലക്‌സി ഗിയര്‍ സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റ്‌ ലഭ്യമാകും.

ഫോണില്‍ തൊടാതെ തന്നെ കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും സന്ദേശങ്ങള്‍ സ്വീകരിക്കാനും ഗ്യാലക്‌സി ഗിയറിലൂടെ സാധിക്കും. ഗ്യാലക്‌സി ഗിയറിലുള്ള 1.9 മെഗാപിക്‌സല്‍ ക്യാമറയിലെടുക്കുന്ന ചിത്രങ്ങളും വീഡിയോയും സ്‌മാര്‍ട്ട്‌ ഫോണില്‍ സേവ്‌ ആകും.

ഒരു ദിവസം എത്ര ദൂരം നടന്നു എന്നളക്കുന്ന പെഡോമീറ്ററും ഗ്യാലക്‌സി ഗിയറില്‍ ഇന്‍ ബില്‍റ്റായി ഉണ്ട്‌. കൂടാതെ ഒരു വാച്ചിന്റെ എല്ലാ സൗകര്യങ്ങളും ഗ്യാലക്‌സി ഗിയറില്‍ ലഭ്യമാണ്‌. 22990 രൂപയാണ്‌ സാംസങ്‌ ഗ്യാലക്‌സി ഗിയറിന്റെ ഇന്ത്യയിലെ വില.