Breaking News

Trending right now:
Description
 
Nov 08, 2013

ഫൊക്കാന ദേശീയ നേതാക്കള്‍ ന്യൂയോര്‍ക്കില്‍

മാത്യു മൂലേച്ചേരില്‍
image


ന്യൂയോര്‍ക്ക്: ഈ മാസം മുപ്പതാം തീയതി ഫ്ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വച്ചു നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനില്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ഗണേഷ് നായര്‍ തുടങ്ങിയ ദേശീയ നേതാക്കള്‍ പങ്കെടുക്കും.

അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടികളുടെ ടാലന്റ് ഷോയോടുകൂടി ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ രാത്രി 8 മണിയോടെ അവസാനിക്കും. ചിക്കാഗോഗിയില്‍ 2014 ജൂലൈ മാസത്തില്‍ നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷന്റെ ന്യൂയോര്‍ക്ക് റീജിയന്‍ കിക്കോഫും, കൂടാതെ വിവിധ സംഘടനകള്‍ അവതരിപ്പിക്കുന്ന വിപുലമായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി സുനില്‍ നായര്‍ അറിയിച്ചു. കണ്‍വെന്‍ഷന്റെ വിജയത്തിനായി ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് അഡ്വ. വിനോദ് കെയാര്‍ക്കെയുടെ നേതൃത്വത്തില്‍ 25 അംഗ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.