Breaking News

Trending right now:
Description
 
Nov 08, 2013

സിഡ്‌നിയിലെ വിദേശവിദ്യാര്‍ത്ഥികളുടെ സുരക്ഷയ്‌ക്കായി ഇന്റര്‍ ഏജന്‍സി ഫോറം പ്രത്യേക പദ്ധതിയൊരുക്കുന്നു

Vinod Mathai
image സിഡ്‌നിയിലെ മുപ്പത്തയ്യായിരത്തോളം വരുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്‌ സുരക്ഷിതമായി പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും സുരക്ഷയ്‌ക്കുമായി ഇന്റര്‍ ഏജന്‍സി എക്‌സ്‌പെര്‍ട്ട്‌ ഫോറം പദ്ധതിയൊരുക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സെന്‍ട്രല്‍ സിഡ്‌നിയില്‍ പ്രത്യേക യോഗം ചേര്‍ന്നു.

ജീവിതം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി ആശയങ്ങള്‍ പരസ്‌പരം വയ്‌ക്കുന്നതിനുമാണ്‌ ശ്രമിക്കുന്നതെന്ന്‌ സിഡ്‌നി മേയര്‍ ക്ലോവര്‍ മൂര്‍ പറഞ്ഞു. 1.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തികഇടപാടുകളാണ്‌ വിദേശവിദ്യാര്‍ത്ഥികള്‍ വഴി സിഡ്‌നിയില്‍ ഉണ്ടാകുന്നതെന്ന്‌ മേയര്‍ ചൂണ്ടിക്കാട്ടി. സ്വദേശികളുമായി ഇടപഴകുന്നതിനും സംസാരിക്കുന്നതിനും വിദേശവിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സാംസ്‌കാരികമായും ഭാഷാപരമായും വലിയ വേര്‍തിരിവുണ്ടാകുന്നു. സുരക്ഷയെക്കുറിച്ച്‌ തെറ്റായ ധാരണകളുണ്ടാകുന്നതിനും ഇത്‌ കാരണമാകുന്നുണ്ട്‌. ഇക്കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്നതിന്‌ ഇന്റര്‍ ഏജന്‍സി ഫോറം മുന്‍കൈയെടുക്കും.