Breaking News

Trending right now:
Description
 
Nov 07, 2013

അനുപമ വിവാഹാഭരണങ്ങളുടെ ശേഖരവുമായി തനിഷ്‌ക്‌

image
പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക്‌ 22 കാരറ്റ്‌ സ്വര്‍ണത്തില്‍ വിവാഹ ആഭരണങ്ങളുടെ ശേഖരമൊരുക്കുന്നു. ഏറെ ഐശ്വര്യപൂര്‍ണമായ ഹെന്നയുടെയും മെഹന്തിയുടെയും ജ്യാമതീയ രൂപങ്ങളില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ തനിഷ്‌ക്‌ പുതിയ വെഡ്ഡിംഗ്‌ കളക്ഷന്‍ ഒരുക്കിയിരിക്കുന്നത്‌.





പുതിയ തനിഷ്‌ക്‌ വെഡ്ഡിംഗ്‌ ജ്വല്ലറികള്‍ ഇന്ത്യന്‍ നവവധുക്കളെ മനസില്‍കണ്ട്‌ രൂപകല്‍പ്പന ചെയ്‌തവയാണ്‌. ഈ ശേഖരത്തിലെ ഓരോ ആഭരണവും വിവാഹത്തിന്റെ എല്ലാ ആഘോഷാവസരങ്ങളിലും അണിയാന്‍ തക്കവിധം രൂപപ്പെടുത്തിയതാണ്‌. ഇന്ത്യന്‍ വൈവാഹിക രീതികള്‍ക്കും ശൈലികള്‍ക്കും അനുസരിച്ച്‌ രൂപപ്പെടുത്തിയതാണ്‌ ഇതിനൊപ്പമുള്ള ഓരോ സ്വര്‍ണനൂലിഴകളും. നെക്ലേസുകള്‍, വളകള്‍, കമ്മലുകള്‍, കഫ്‌സ്‌ എന്നിവയിലെല്ലാം അതിസൂക്ഷ്‌മമായ ഡിസൈനുകളാണുള്ളത്‌.