Breaking News

Trending right now:
Description
 
Oct 22, 2012

അഡിലൈഡ്‌ ജീസസ്‌ ഫാമിലി മീറ്റ്‌ കുടുംബ നവീകരണ ധ്യാനവും വ്യക്തിത്വ വികസന സെമിനാറും സംഘടിപ്പിച്ചു

image അഡിലൈഡ്‌: അഡിലൈഡിലെ ജീസസ്‌ ഫാമിലി മീറ്റിന്റെ നേതൃത്വത്തില്‍ അഡിലൈഡ്‌ പാരാഫീല്‍ഡ്‌ ഗാര്‍ഡനിലെ ഹോളിഫാമിലി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കുടുംബ നവീകരണ ധ്യാനവും വ്യക്തിത്വ സെമിനാറും സംഘടിപ്പിച്ചു.

ദമ്പതികള്‍ക്കായി കുടുംബ നവീകരണ ധ്യാനവും യുവജനങ്ങള്‍ക്കായി വ്യക്തിത്വ വികസന സെമിനാറുമാണ്‌ നടത്തിയത്‌.

ബ്രദര്‍ സണ്ണി സ്റ്റീഫന്‍, ഗ്രേസിലാല്‍, ബ്രദര്‍ ജിജിമോന്‍ കുഴിവേലി എന്നിവര്‍ ധ്യാനത്തിനും സെമിനാറിനും നേതൃത്വം നല്‍കി. രണ്ടു ദിവസം നീണ്ടുനിന്ന ശുശ്രൂഷകളില്‍ നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്തു.