Breaking News

Trending right now:
Description
 
Nov 07, 2013

നോര്‍ക്ക അഡ്വൈസറി കമ്മിറ്റി ഹെല്‍പ്പ്‌ ഡസ്ക്കുകള്‍ വിപുലീകരിക്കുന്നു ..

Binu Kallumala
image
ദമ്മാം. നോര്‍ക്ക അഡ്വൈസറി കമ്മിറ്റി ദമാമിലെ പ്രവര്‍ത്തങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദാമാമിന്റെ വിവിധ ഭാഗങ്ങളില്‍ ഹെല്‍പ്പ്‌ ഡസ്ക് പ്രവര്‍ത്തങ്ങള്‍ തുടങ്ങുവാന്‍ ദാമ്മില്‍ നോയുടെ ര്‍ക്ക അഡ്വൈസറി കമ്മിറ്റി യുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സംഘടന പ്രതിനിധികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും യോഗം തീരുമാനിച്ചു .നിലവിലുള്ള സെന്റര്‍ കളായ ബദര്‍ അര റാബി ഡിസ്പന്‍സറി ദമ്മാം, സഫ ക്ലിനിക്‌ ദമ്മാം, റഫ മെഡിക്കല്‍ സെന്റര്‍ അല്‍-കോബാര്‍ എന്നിവയ്ക്ക് പുറമേ നെസ്ടോ സൂപ്പര്‍മാര്‍ക്കറ്റ്‌ ദമ്മാം ,ഗള്‍ഫ്‌ ഏഷ്യ മെഡിക്കല്‍ സെന്റെര്‍ ജുബൈല്‍, ബദര്‍ അല്‍ ജസീറ ഖതീഫ്‌ ,ലുലു ജനറല്‍ സര്‍വീസ്‌ കോബാര്‍ എന്നിവിടങ്ങളിലും ഹെല്‍പ്പ്‌ ഡെസ്ക്ക്കള്‍ തുടങ്ങും, നിതഖാത്തില്‍ പെട്ട്‌ ഫൈനല്‍ എക്സിറ്റ് നേടിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയാളികള്‍ക്ക് ഈ കേന്ദ്രങ്ങളില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സൌജന്യ ടിക്കറ്റിനുള്ള അപേക്ഷകള്‍ നല്‍കാം, അല്‍ ഹസ്സ യിലും ഉടന്‍തന്നെ അപേക്ഷകള്‍ സ്വീകരിക്കുവാനുള്ള സംവിധാനം ഉണ്ടാകും .ഈ പ്രവര്‍ത്തങ്ങള്‍ സുഗമവും ജനകീയവുമാക്കുവാന്‍ ദമ്മാമിലെ മുഖ്യധാര സംഘടനകളുടെ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന വിപുലമായ ഒരു ജനകീയ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട് .സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ ആനുകൂല്യം പരമാവധി ജനങ്ങളില്‍ എത്തിക്കുവാനുള്ള ശ്രമത്തിലാണ് അഡ്വൈസറി കമ്മിറ്റി .അഡ്വൈസറി കമ്മിറ്റി അംഗം ഖാദര്‍ ചെങ്ങള യോഗത്തില്‍ സ്വാഗതം ആശംസിച്ചു, പി എം നജീബ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചു , സി ഹാഷിം , ബിജു കല്ലുമല എന്നിവര്‍ വിവിധ സംഘടന പ്രതിനിധികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ട് സംസാരിച്ചു, പ്രാഥമിക പരിഗണന ഫൈനല്‍ എക്സിറ്റ് ലഭിച്ചവരെ നാട്ടിലെത്തിക്കുന്ന വിഷയത്തിനു നല്‍കുമെന്നും  അതിനു ശേഷം നിയമ സഹായം അടക്കമുള്ള വിഷയങ്ങള്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് ലഭ്യമാക്കുവാന്‍ ശ്രമിക്കുമെന്നും അഡ്വൈസറി കമ്മിറ്റി അംഗങ്ങള്‍ ആയ പി എം നജീബ് ,ബിജു കല്ലുമല ,സി ഹാഷിം ,ഖാദര്‍ ചെങ്ങള എന്നിവര്‍ യോഗത്തെ അറിയിച്ചു .
ആസാദ്‌ തിരൂര്‍ നാട്ടില്‍ നാട്ടില്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ പ്രതിനിധിയായി എം കബീര്‍ യോഗത്തില്‍ പങ്കെടുത്തു .
സാമൂഹിക സംഘടന പ്രതിനിധികളായ ജോര്‍ജ്‌ വര്‍ഗ്ഗിസ്,ഷാജി മതിലകം,കെ ആര്‍ അജിത്ത്,നാസ് വക്കം, ഇബ്രാഹിം മുഹമദ് ,മാത്യു ജോസഫ്‌ ,മുഹമദ് നജാത്തി ,സി, അബ്ദുള്‍ ഹമീദ്‌,മുഹമദ് റിയാസ്‌ , നിഷാദ യഹിയ .എന്നിവര്‍ സംസാരിച്ചു .