Breaking News

Trending right now:
Description
 
Nov 07, 2013

അച്ഛന്‍ അമ്മയെ കൊല്ലുന്നത്‌ കണ്ട്‌ സഹായം തേടി മൂന്നു വയസുകാരി നടന്നത്‌ ഒരു മൈല്‍

image
അമേരിക്ക: അച്ഛന്‍ അമ്മയെ കൊല്ലുന്നത്‌ കണ്ട്‌ സഹായം തേടി വല്യമ്മയുടെ വീട്ടിലേക്ക്‌ ഫ്‌ളോറിഡയിലെ തിരക്കേറിയ തെരുവിലൂടെ മൂന്നു വയസുകാരി താണ്ടിയത്‌ ഒരു കിലോമീറ്റര്‍ ദൂരം. മൂന്നുവയസുകാരിയുടെ ഈ നടത്തത്തെ അമേരിക്കന്‍ പത്രങ്ങള്‍
"കുട്ടിഹീറോ"എന്നാണ്‌ വിശേഷിപ്പിച്ചത്‌.
അമ്മ ക്രിസ്റ്റി ലൈന്‍ ഡെലിനി എന്ന 36 കാരിയെയാണ്‌ ഭര്‍ത്താവ്‌ ജോണി ലഷോണ്‍ ഷിപ്പ്‌മാന്‍ കൊലപ്പെടുത്തിയത്‌. അമ്മ മരിച്ചത്‌ അറിയാതെ കുഞ്ഞ്‌ അമ്മയെ കുലുക്കി വിളിച്ചു, എന്നിട്ടും എഴുേേന്നല്‍ക്കാതെ അമ്മ രക്തത്തില്‍ കുളിച്ചു കിടക്കന്നതു കണ്ടാണ്‌ കുട്ടി ഗ്രാന്‍മായുടെ സഹായം തേടാന്‍ തീരുമാനിച്ചത്‌. അമ്മയുടെ കൈ പിടിച്ച്‌ പലതവണ ഫ്‌ളോറിഡയിലെ തെരുവിലൂടെ ഒര്‍ലാന്‍ഡോയിലെ വല്യമ്മയുടെ വീട്ടില്‍ പോയിട്ടുണ്ടായിരുന്നു. ആ ഓര്‍മ്മ വച്ച്‌ കുട്ടി വച്ചു പിടിക്കുകയായിരുന്നു.
കുട്ടിയും അമ്മയും ുഭര്‍ത്താവില്‍ നിന്ന്‌ വേറിട്ടാണ്‌ താമസിച്ചിരുന്നത്‌. ഭര്‍ത്താവില്‍ നിന്ന്‌ കുഞ്ഞിനെ സംരക്ഷിക്കാനും ചെലവു കാശ്‌ ആവശ്യപ്പെട്ട്‌ ക്രിസ്റ്റി ലൈന്‍ ഡെലിനി ഭര്‍ത്താവ്‌ ഷിപ്പ്‌മാനെതിരെ കേസുകൊടുത്തിരുന്നു.
ഷിപ്പ്‌മാനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌.