Breaking News

Trending right now:
Description
 
Nov 07, 2013

ദീപാവലിക്ക്‌ സാമന്ത കാമറോണ്‍ സാരിയുടുത്ത്‌ എത്തി

image ഇന്ത്യന്‍ വേഷമണിഞ്ഞ്‌ അമേരിക്കന്‍, ബ്രിട്ടീഷ്‌ പ്രഥമ വനിതകള്‍ ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്നതു ശ്രദ്ധേയമായി. വൈറ്റ്‌ഹൗസിലെ ഈസ്റ്റ്‌റൂമില്‍ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ വംശജര്‍ക്കൊപ്പമായിരുന്നു മിഷേല്‍ ഒബാമ ദീപാവലി ആഘോഷിച്ചത്‌. ഇന്ത്യന്‍ വംശജനായ ഡിസൈനര്‍ നയീം ഖാന്‍ തയാറാക്കിയ വേഷമാണ്‌ മിഷേല്‍ ധരിച്ചത്‌. ഇന്ത്യന്‍-അമേരിക്കന്‍ സംഗീത ട്രൂപ്പ്‌ ആയ ഗോള്‍ഡ്‌ സ്‌പോട്ട്‌ ബാന്‍ഡിന്റെ ബോളിവുഡ്‌ സംഗീതം ആഘോഷത്തിനു കൊഴുപ്പേകി. ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണും ഭാര്യ സാമന്തയും ദീപാവലിദിനത്തില്‍ വടക്കന്‍ ലണ്ടനിലെ സ്വാമി നാരായണ്‍ മന്ദിര്‍ സന്ദര്‍ശിച്ചു. കാമറോണ്‍ പതിവുപോലെ സ്യൂട്ടാണു ധരിച്ചിരുന്നതെങ്കിലും സാമന്ത സാരിയുടുത്താണ്‌ എത്തിയത്‌. ഇന്ത്യന്‍ വേഷം ധരിക്കാത്തതില്‍ ക്ഷമ ചോദിച്ച കാമറോണ്‍ സാരിയുടുത്ത ഭാര്യ കൂടുതല്‍ സുന്ദരിയായെന്ന്‌ അഭിപ്രായപ്പെട്ടു.