Breaking News

Trending right now:
Description
 
Oct 22, 2012

ആണ്‍കുട്ടികളും പ്രായമെത്തും മുമ്പേ പ്രായപൂര്‍ത്തിയെത്തുന്നു

image പെണ്‍കുട്ടികള്‍ മനസുറയ്‌ക്കുമുമ്പേ പ്രായപൂര്‍ത്തിയാകുന്നുവെന്നത്‌ ഇപ്പോള്‍ പുതുമയല്ല. എന്നാല്‍, ആണ്‍കുട്ടികളുടെ കാര്യത്തിലും ഇത്‌ ശരിയാണത്രേ. ആറു വയസില്‍പോലും ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്ന്‌ നാലായിരം കുട്ടികളില്‍ നടത്തിയ പഠനം തെളിയിക്കുന്നു. ശരാശരി പത്തുവയസ്‌ പ്രായത്തില്‍ ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തുന്നുവെന്നാണ്‌ പുതിയ പഠനം വ്യക്തമാക്കുന്നത്‌. അമേരിക്കയില്‍ നടത്തിയ പഠനത്തിനു സമാനമായ റിപ്പോര്‍ട്ടുകളാണ്‌ യുകെയില്‍നിന്നും ലഭിക്കുന്നത്‌. വെള്ളക്കാരില്‍ ഒന്‍പതു ശതമാനം ആണ്‍കുട്ടികള്‍ ആറുവയസില്‍ പ്രായപൂര്‍ത്തിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടത്രേ. കറുത്തവര്‍ഗക്കാരില്‍ 20 ശതമാനം പേരിലും ആറുവയസില്‍ ആണ്‍കുട്ടികള്‍ പ്യൂബര്‍ട്ടിയിലെത്തുന്നു. വൈകാരികമായി കുട്ടികള്‍ക്ക്‌ പിന്തുണ നല്‌കാന്‍ പുതിയ പഠനം മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും സഹായകമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.